CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 51 Seconds Ago
Breaking Now

പ്രെസ്റ്റൺ കത്തീഡ്രലിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ

പ്രെസ്റ്റൺ . ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ സഭാ ആസ്ഥാനമായ പ്രെസ്റ്റൺ  സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഈ വർഷത്തെ വിശുദ്ധ വാര തിരുകർമ്മങ്ങൾ മാർച്ച്  25 ഓശാന ഞായറാഴ്ച ആരംഭിക്കും .  ഗ്രെയിറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾ രാവിലെ 10 മണിക്ക് ആരംഭിക്കും , പെസഹാ വ്യാഴാഴ്ച തിരുകർമ്മങ്ങൾ വൈകുന്നേരം ആറു  മണിക്കും , പീഡാനുഭവ  വെള്ളിയാഴ്ചയിലെ തിതിരുക്കർമ്മങ്ങൾ രാവിലെ പത്തു മണിക്കും , വലിയ ശനിയാഴ്ച രാവിലെ 9 .30 നും തിരുകർമ്മങ്ങൾ ആരംഭിക്കും , വലിയ ശനിയാഴ്ച പുത്തൻ തീയും വെള്ളവും തിരുകർമ്മങ്ങൾക്കിടയിൽ ആശിർ വദിക്കും ,ഉയിർപ്പിന്റെ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി ഏഴു മണിക്ക് ആരംഭിക്കും , ഉയിർപ്പു ഞായറാഴ്ച രാവിലെ പത്തുമണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും എന്ന് കത്തീഡ്രൽ വികാരി റെവ . ഡോ . മാത്യു  ചൂരപൊയ്കയിൽ അറിയിച്ചു .

വാർത്ത: ഷൈമോൻ തോട്ടുങ്കൽ 




കൂടുതല്‍വാര്‍ത്തകള്‍.