CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 49 Seconds Ago
Breaking Now

അവിഹിതം ആരോപിച്ച് ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച ഭര്‍ത്താവ് അറസ്റ്റിലായി

മര്‍ദ്ദനത്തിന്റെ വീഡിയോ ക്ലിപ് പ്രചരിച്ചതോടെ ഭര്‍ത്താവിനെയും, മുന്‍ പഞ്ചായത്ത് തലവനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

25 കാരിയെ പൊതുസ്ഥലത്ത് കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അവിഹിത ബന്ധമുള്ളതായി സംശയിച്ച് ഈ ക്രൂരത കാണിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ ക്ലിപ് പ്രചരിച്ചതോടെ ഭര്‍ത്താവിനെയും, മുന്‍ പഞ്ചായത്ത് തലവനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇതിന് ശേഷം വീട്ടില്‍ അതിക്രമിച്ച് കടന്ന ഏതാനും പുരുഷന്‍മാര്‍ തന്നെ വലിച്ചിഴച്ച് പുറത്തിട്ട് ശാരീരികമായി അതിക്രമിച്ചെന്നും യുവതി പരാതിപ്പെടുന്നു. മാര്‍ച്ച് 10ന് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഏഴ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഓരോ അടിയേല്‍ക്കുമ്പോള്‍ ഇവര്‍ കരഞ്ഞ് ബഹളം വെയ്ക്കുന്നുണ്ട്. ഇനി ഓടിക്കാണിക്ക് എന്നാണ് ഭര്‍ത്താവ് ഇവര്‍ക്ക് നല്‍കുന്ന മറുപടി. ഗ്രാമത്തിലെ ഒരു യുവാവുമായി സ്ത്രീ അടുപ്പത്തിലായെന്നാണ് അക്രമത്തിന് നടത്തുന്ന ന്യായീകരണം. അക്രമം നടക്കുമ്പോള്‍ ഏതാനും ചിലര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷെ ആരും രക്ഷിക്കാന്‍ മുതിര്‍ന്നില്ല. മുന്‍ ഗ്രാമത്തലവനാണ് തന്നെ നാണിപ്പിക്കാനെന്ന പേരില്‍ വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി വ്യക്തമാക്കി. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.