CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 25 Seconds Ago
Breaking Now

വിവാഹേതര ബന്ധമുണ്ടെന്ന് ഷമി ; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു

ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചത് സത്യമാണെന്ന് താരം സമ്മതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കുകയായിരുന്നു.

എന്നാല്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചത് സത്യമാണെന്ന് താരം സമ്മതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.