CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 28 Seconds Ago
Breaking Now

ലിവർപൂളിലെ ക്നാനായ വനിതകൾ ചുവടുവച്ചത് ചരിത്രത്തിലേയ്ക്ക്.

ലിവർപൂൾ: യു കെ കെ സി എ ലിവർപൂൾ യൂണിറ്റിന്റെ (LKFF) ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ അതിവിപുലമായ ഈസ്റ്റർ ആഘോഷം വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് വിസ്മയങ്ങളുടെ കേളികൊട്ടായി.

ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നാലു മണിയോടു കൂടി ലിവർപൂൾ സെന്റ് ഗൈലേഴ്സ് ഹാൾ ക്നാനായ സമുദായ കുടുംബങ്ങളുടെ പാരമ്പര്യ ഒത്തൊരുമയിൽ തിങ്ങിനിറഞ്ഞപ്പോൾ

ആ മുഹൂർത്തത്തിന് നിറസാന്നിദ്ധ്യമാകുവാൻ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ കേന്ദ്ര ഭരണ സമിതി അംഗങ്ങൾ ഒന്നടങ്കം എത്തിച്ചേർന്നത് ലിവർപൂളിലെ ക്നാനായ ജനതയ്ക്ക് ആവേശമായി.

പ്രസിഡന്റ് ശ്രീ തോമസ് ജോൺ വാരികാടിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീ ജോബി ജോസഫ് നാരകത്തിനാംകുന്നേൽ സ്വാഗതം ആശംസിച്ചു. തുടർന്ന്‌ യു കെ കെ സി എ കേന്ദ്ര കമ്മറ്റി അംഗങ്ങളും, ലിവർപൂൾ ക്നാനായ ചാപ്ലയിൻ ഫാ: സജി മലയിൽപുത്തൻപുരയിൽ, യു കെ കെ സി വൈ എൽ കേന്ദ്ര യൂണിറ്റ് ഭാരവാഹികൾ, യു കെ ക്നാനായ വനിതാ ഫോറം കേന്ദ്ര യൂണിറ്റ് ഭാരവാഹികൾ, ലിവർപൂൾ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഒന്നിച്ച് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തപ്പോൾ മാർത്തോമൻ ഗീതങ്ങളും, നടവിളികളും കൊണ്ട് ക്നാനായ മക്കൾ ആവേശത്തിരയിളക്കി .

തുടർന്ന് കെ സി വൈ എൽ യുവപ്രതിഭകൾ അവതരിപ്പിച്ച സ്വാഗത നൃത്തം യുവതലമുറയ്ക്ക് ക്നാനായ സമുദായത്തോടുള്ള തീവ്രവിശ്വാസ പ്രഖ്യാപനമായി. വിവിധ ഏരിയകളിൽ നിന്നും ആവേശത്തോടെ അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാപരിപാടികളും, ദമ്പതികൾക്കായി നടത്തിയ ഫാഷൻ ഷോയും നിറഞ്ഞ ഹർഷാരവത്തോടെ സദസ് ഏറ്റെടുത്തു.

ഈസ്റ്റർ ആഘോഷം ഏറ്റെടുത്ത് നടത്തിയ ലിവർപൂൾ ക്നാനായ വനിതാ ഫോറത്തിന്റെ വനിതകൾ മൽസരബുദ്ധിയോടെ സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ അടുക്കളയിൽ മാത്രം തങ്ങളെ തളച്ചിടാനാവില്ല എന്ന പ്രഖ്യാപനവും, അണിയറയിൽ നിന്നും അരങ്ങത്തേയ്ക്കുള്ള ക്നാനായ വനിതകളുടെ അരങ്ങേറ്റമുമായി മാറി.

ഈ വർഷത്തെ  യു കെ കെ സി എ കൺവൻഷന്റെ ആപ്തവാഖ്യ പ്രഖ്യാപനം പ്രസിഡന്റ് തോമസ് തൊണ്ണമ്മാവുങ്കലും, ആദ്യ ടിക്കറ്റ് വിൽപ്പന ട്രഷറാർ വിജി ജോസഫ് ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് വാരികാടിന് നൽകി ഉൽഘാടനവും ചെയ്തു.

ഫാ: സജി മലയിൽ പുത്തൻപുരയിൽ അനുഗ്രഹ പ്രഭാഷണവും, ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ്‌ ജോൺ വാരികാട്ട് അദ്ധ്യക്ഷപ്രസംഗവും, യു കെ കെ സി എ പ്രസിഡന്റ് ശ്രീ തോമസ് തൊണ്ണംമാവുങ്കൽ ഉൽഘാടന പ്രസംഗവും, ജനറൽ സെക്രട്ടറി ശ്രീ സാജു ലൂക്കോസ്, ട്രഷറാർ ശ്രീ വിജി ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീ വിപിൻ പണ്ടാരശ്ശേരിൽ, ജോയിന്റ് സെക്രട്ടറി ശ്രീ സണ്ണി രാഗമാലിക, ജോയിന്റ് ട്രഷറാർ ശ്രീ ജെറി ജെയിംസ്, നാഷണൽ വനിതാ ഫോറം ചെയർപേഴ്സൺ ശ്രീമതി ടെസ്സി മാവേലി എന്നിവർ ആശംസകളും നേർന്ന് സംസാരിച്ചു. ലിവർപൂൾ ക്നാനായ വനിതാ ഫോറം പ്രതിനിധി ശ്രീമതി ആലീസ് ബേബി നന്ദി രേഖപ്പെടുത്തി.

ചാരുതയാർന്ന അവതരണ ശൈലിയിലൂടെ സദസ്സിനെ കൈയ്യിലെടുത്ത അവതാരകർ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയപ്പോൾ ഈസ്റ്റർ ആഘോഷം തങ്ങളുടെ കൈകളിലൂടെ വേറിട്ട അനുഭവമാക്കുന്നതിന് നേതൃത്വം കൊടുത്ത ലിവർപൂൾ ക്നാനായ വനിതാ ഫോറത്തിന്റെ പ്രതിനിധികളായ ഷൈബി സിറിയക്കിനും, ആലീസ് ബേബിയ്ക്കും, ജീൻ ജോജോയ്ക്കും സദസ്യർ ഒന്നടങ്കം നന്ദി പറഞ്ഞു പിരിയുമ്പോൾ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു.

വാർത്ത: ജോബി ജോസഫ്.




കൂടുതല്‍വാര്‍ത്തകള്‍.