CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 36 Seconds Ago
Breaking Now

വിവാഹച്ചടങ്ങിനെത്തിയ 13കാരിയെ ബന്ധുവായ 19കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

വിവാഹത്തില്‍ പങ്കെടുക്കാനായി ഉന്നാവോയില്‍ പെണ്‍കുട്ടിയുടെ കുടുംബം എത്തിയ സമയത്തായിരുന്നു സംഭവങ്ങള്‍.

13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവിനെ തേടി പോലീസ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയാണ് അകന്ന ബന്ധുവായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയായ 19കാരനെ പിടികൂടാനുള്ള ശ്രമത്തിലാണ്. 

വിവാഹത്തില്‍ പങ്കെടുക്കാനായി ഉന്നാവോയില്‍ പെണ്‍കുട്ടിയുടെ കുടുംബം എത്തിയ സമയത്തായിരുന്നു സംഭവങ്ങള്‍. പെണ്‍കുട്ടിയെ അടുത്തുള്ള കൃഷിയിടത്തില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം അരങ്ങേറിയതെന്ന് പോലീസ് വ്യക്തമാക്കി. 

പെണ്‍കുട്ടി സംഭവങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തിയതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നത്. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ആറാഴ്ച ഗര്‍ഭം ധരിച്ചിരുന്നു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. കുറ്റക്കാരനെന്ന് വിധക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ അകത്ത് കിടക്കാനുള്ള വകുപ്പുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.