CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 42 Seconds Ago
Breaking Now

പീഡനക്കേസില്‍ മൊഴി മാറ്റിപ്പറയാന്‍ മാതാപിതാക്കള്‍ അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മകളുടെ പരാതി

വിവരം മനസ്സിലാക്കിയ 15കാരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പീഡനക്കേസില്‍ മൊഴി മാറ്റിപ്പറയാന്‍ മാതാപിതാക്കള്‍ അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മകളുടെ പരാതി. കൂട്ടബലാത്സംഗത്തിന് വിധേയയായ മകളെ കൊണ്ട് മൊഴി മാറ്റിക്കുകയായിരുന്നു ലക്ഷ്യം. വിവരം മനസ്സിലാക്കിയ 15കാരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഒരു കെട്ട് നോട്ടുമായാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. മാതാപിതാക്കളേക്കാള്‍ തങ്ങളെ വിശ്വസിച്ച കുട്ടിയുടെ നടപടി പോലീസിനെ അതിശയിപ്പിച്ചു. 3 ലക്ഷം രൂപയാണ് കൈയിലുള്ളതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പോലീസുകാര്‍ എണ്ണി നോക്കുമ്പോള്‍ 4.96 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും, ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ്റിലായിട്ടുണ്ട്. പിതാവ് മുങ്ങിയിരിക്കുകയാണ്. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റുള്ളവരെ പൊക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30നായിരുന്നു ഡല്‍ഹി അമന്‍ വിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയെ പ്രതികള്‍ തിരികെവിട്ടു. വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ ശേഷമായിരുന്നു ഇത്. പിടിയിലായ രണ്ട് പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് ശേഷം മൊഴിമാറ്റാന്‍ കരാറായ 20 ലക്ഷത്തിലെ ആദ്യ ഗഡുവായിരുന്നു 5 ലക്ഷം.

 




കൂടുതല്‍വാര്‍ത്തകള്‍.