CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 53 Minutes 4 Seconds Ago
Breaking Now

12 കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു ; ഇരയായത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 12 കാരിയെ ബലാത്സംഗം ചെയ്തു .പീഡന ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് വാട്‌സ്ആപ്പില്‍ ലഭിക്കുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ അയല്‍ക്കാരനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഫോബിനി സബര്‍ബിലെ മാംഗോള്‍പൂര്‍ കലാന്‍ മേഖലയില്‍ നിന്നാണ് പ്രതിയായ ബുന്‍ഡി എന്ന അയല്‍ക്കാരനേയും സുഹൃത്തിനേയും പിടികൂടിയത്.

ഇയാള്‍ പെണ്‍കുട്ടിയെ വീടിന് അടുത്തുള്ള സാമൂഹിക കേന്ദ്രത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈസമയം രണ്ടു സുഹൃത്തുക്കളും മൊബൈലില്‍ വീഡിയോ പകര്‍ത്തി.

കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുബം ആരോപിച്ചു. പ്രതികളുടെ കുടുംബം സ്വാധീനമുള്ളവരാണെന്നും തങ്ങളോട് ഇവിടം വിടാന്‍ അവര്‍ ആവശ്യപ്പെടുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി .




കൂടുതല്‍വാര്‍ത്തകള്‍.