CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 45 Minutes 7 Seconds Ago
Breaking Now

ഗൊരഖ് പൂരിലെ ആ ഹീറോ ഡോക്ടറുടെ അവസ്ഥയിപ്പോള്‍ ദയനീയം ; ജയിലില്‍ ചികിത്സ നല്‍കുന്നില്ല, രക്ഷിക്കണമെന്ന് ഭാര്യ

ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നും അപേക്ഷിക്കുകയാണ് ഡോക്ടറുടെ ഭാര്യ.

ഗോരഖ്പൂരിലെ ബിആര്‍ഡി ഹോസ്പറ്റിലില്‍ ഒരു ഹീറോ തന്നെയായിരുന്നു ഡോക്ടര്‍ കഫീല്‍ഖാന്‍. എന്നാല്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിയാക്കി ജയിലിലായതോടെ അവസ്ഥ പരിതാപകരമാണ്. ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നും അപേക്ഷിക്കുകയാണ് ഡോക്ടറുടെ ഭാര്യ.

കഴിഞ്ഞ മാര്‍ച്ച് മാസം ഇദ്ദേഹത്തിനു സ്‌ട്രോക്ക് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ജയിലില്‍ ലഭിച്ചിരുന്നില്ല. ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ട ചികിത്സ നല്‍കാന്‍ ആശുപത്രി തയാറാകുന്നില്ല എന്നു കഫീല്‍ഖാന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു. സ്‌ട്രോക്ക് ഉണ്ടായതിനു ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്‌നൗവിലേയ്ക്കു മാറ്റണമെന്ന് ജയില്‍ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിരുന്നു. എങ്കിലും ഇത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയാറായില്ല എന്നു അവര്‍ പറയുന്നു.

ഹോസ്പറ്റിലില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ മറ്റുള്ള ആശുപത്രികളില്‍ നിന്നു ഓക്‌സിജന്‍ എത്തിച്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ നടത്തിയ പരിശ്രമത്തെ ദേശീയ മാധ്യമങ്ങള്‍ ഏറെ പുകഴ്ത്തിയിരുന്നു. യോഗി സര്‍ക്കാരിന്റെ വീഴ്ച പുറത്തുവന്നതോടെ ഡോക്ടറെ ഇരയാക്കി സര്‍ക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.