CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

ഗൊരഖ്പൂര്‍ ദുരന്തം ; ഭരണകൂടം തന്നെ ബലിയാടാക്കിയെന്ന് ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍

അപകടം നടന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്നു ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍.

യുപിയിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഭരണകൂടം തന്നെ ബലിയാടാക്കിയെന്ന് ഡോ കഫീല്‍ അഹമ്മദ് ഖാന്‍. അപകടം നടന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്നു ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ കേസില്‍ കുടുക്കിയതാണെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചിരുന്നു.

തന്നെ ഭരണകൂടം തെറ്റായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും ഒരു ഡോക്ടറെ ഇത്തരത്തില്‍ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്കായി ഗൊരഖ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഡോക്ടറുടെ പ്രതികരണം. നേരത്തെ തന്റെ ഭര്‍ത്താവിനെ വൈദ്യസഹായം പോലും ലഭ്യമാക്കാതെ ജയിലില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഭാര്യ പരാതിപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.