CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 26 Seconds Ago
Breaking Now

ഞാന്‍ കല്‍ക്കി, വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസില്‍ വരാന്‍ പറ്റില്ല, വിചിത്ര വാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

തന്റെ തപസിന്റെ ഫലമായി രാജ്യത്ത് മഴ ലഭിക്കുന്നുണ്ടെന്നായിരുന്നു ജോലിയില്‍ ഹാജരാകാത്തതിനുള്ള കാരണം കാണിക്കലിന് ഇദ്ദേഹത്തിന്റെ മറുപടി

വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താന്‍ എന്നും അതിനാല്‍ ഓഫീസില്‍ എത്താനാകില്ലെന്നും വിചിത്രവാദവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത് ഏജന്‍സിയില്‍ ജീവനക്കാരനായ രമേശ് ചന്ദ്ര ഫെഫറാണ് വാദമുന്നയിച്ചത്. തന്റെ തപസിന്റെ ഫലമായി രാജ്യത്ത് മഴ ലഭിക്കുന്നുണ്ടെന്നായിരുന്നു ജോലിയില്‍ ഹാജരാകാത്തതിനുള്ള കാരണം കാണിക്കലിന് ഇദ്ദേഹത്തിന്റെ മറുപടി.ഞാന്‍ കല്‍ക്കിയാണെന്നത് വരും ദിവസം എല്ലാവരുടേയും മുന്നില്‍ തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2010 ല്‍ ഓഫീസിലിരിക്കുമ്പോഴാണ് താന്‍ കല്‍ക്കിയാണെന്ന് വെളിപാടുണ്ടായതെന്നും അതിന് ശേഷം തനിക്ക് ദിവ്യശക്തിയുണ്ടെന്നുമാണ് രമേശിന്റെ അവകാശവാദം. സര്‍ക്കാര്‍ സരോവര്‍ ഡാം പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് സര്‍ദാര്‍ സരോവര്‍ പുണര്‍വസ്വത്.

കഴിഞ്ഞ എട്ടുമാസത്തിനിടെ വെറും 16 ദിവസമാണ് ഫെഫാര്‍ വഡോദരയിലെ ഓഫീസില്‍ എത്തിയിട്ടുള്ളത്. ഇതിനാലാണ് വിശദീകരണം തേടിയത്. എന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ടെന്നാണ് നോട്ടീസിന് രമേശ് ചന്ദ്ര ഫെഫാര്‍ മറുപടി നല്‍കിയത് .




കൂടുതല്‍വാര്‍ത്തകള്‍.