CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 26 Minutes 59 Seconds Ago
Breaking Now

മകളെ ആറ് മാസക്കാലം പീഡിപ്പിച്ചു; ഇതൊക്കെ സാധാരണമെന്ന് വിശ്വസിപ്പിച്ചു; രണ്ടാം ഭാര്യ കണ്ടതോടെ അറസ്റ്റില്‍

രണ്ടാം ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം താമസിച്ച് വരുകയായിരുന്നു പ്രതി.

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ 37കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന ഫാക്ടറിയില്‍ വെച്ച് കഴിഞ്ഞ ആറ് മാസക്കാലമായി കുട്ടി പീഡനത്തിന് ഇരയാവുകയായിരുന്നു. പട്ടൗഡി ഗ്രാമത്തിലാണ് സംഭവങ്ങള്‍.

മകളുമായി പിതാവ് ശാരീരികബന്ധം പുലര്‍ത്തുന്നത് സാധാരണമാണെന്ന് ഇയാള്‍ മകളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. രണ്ടാം ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം താമസിച്ച് വരുകയായിരുന്നു പ്രതി. ആദ്യ ഭാര്യയിലെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് താന്‍ ചെയ്തത് ഒരു കുറ്റമാണെന്ന മാനസികാവസ്ഥ പോലുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പീഡനം നടത്തിയിരുന്നത്. ഇതേക്കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. 

മകള്‍ അമ്മയോട് സംഭവങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും ഇവര്‍ ആദ്യം വിശ്വസിച്ചില്ല. വെള്ളിയാഴ്ച മകള്‍ പറഞ്ഞതിലെ വസ്തുത പരിശോധിക്കാനായി വീട്ടിലെത്തിയ ഇവര്‍ ഭര്‍ത്താവിന്റെ ക്രൂരത നേരില്‍ കണ്ടതോടെയാണ് രണ്ടാനമ്മ പോലീസില്‍ പരാതി നല്‍കിയത്. ബിഹാറില്‍ നിന്നുമുള്ള പ്രതിക്കെതിരെ പോസ്‌കോ ആക്ട് പ്രകാരമാണ് കേസ്. മാനസികമായി തളര്‍ന്ന കുട്ടിക്ക് കൗണ്‍സിലിംഗ് സഹായങ്ങള്‍ നല്‍കിവരികയാണ്

 

 




കൂടുതല്‍വാര്‍ത്തകള്‍.