CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 55 Seconds Ago
Breaking Now

ശ്രീദേവി മരണപ്പെട്ട ഹോട്ടല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളത്; കൊലപാതകത്തില്‍ അധോലോകനായകനു പങ്കുണ്ടോ ? ദുരൂഹതകള്‍ ഒഴിയുന്നില്ല

മുന്‍ എസിപി വേദ് ഭൂഷണാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത് .

ബോളിവുഡ് താരം ഈ വര്‍ഷം ഫെബ്രുവരി 25നാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ദുബായില്‍ കുടുംബത്തിലെ വിവാഹം ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂറാണ് മൃതദേഹം കാണുന്നത്. അന്ന് മുതല്‍ അഭ്യൂഹങ്ങളും സംശയങ്ങളും മരണത്തെക്കുറിച്ച് തുടരുകയാണ്. മുന്‍ എസിപി വേദ് ഭൂഷണാണ് ഈ ചര്‍ച്ചകള്‍ക്ക് ഗതിവേഗം പകര്‍ന്നത്. നടിയുടെ മരണം കൃത്യമായ ഗൂഢാലചനയോടെ നടപ്പാക്കിയ കൊലപാതകമാണെന്നായിരുന്നു ഇദ്ദേഹം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വധത്തില്‍ പങ്കുള്ളതായി മുന്‍ എസിപി ആരോപിക്കുന്നത്. 

ദുബായ് ദാവൂദിന്റെ ശക്തികേന്ദ്രമാണെന്ന് വേദ് ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ദുബായ് രാജകുടുംബവുമായി ഈ കൊടും കുറ്റവാളിക്ക് മികച്ച ബന്ധമുണ്ട്. ശ്രീദേവി താമസിച്ചിരുന്ന ജുമേറാ എമിറേറ്റ്‌സ് ടവേഴ്‌സ് ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍ പറയുന്നു. 

തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേദ് ഭൂഷണ്‍ ഈ ഹോട്ടലില്‍ താമസിച്ചു. ദുബായ് പോലീസില്‍ നിന്നും ശ്രീദേവിയുടെ രക്തസാമ്പിളുകളും, എത്രത്തോളം വെള്ളം ശ്വാസകോശത്തില്‍ എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ചോദിച്ചെങ്കിലും ഇവര്‍ കൈമാറാന്‍ തയ്യാറായില്ല. ഇതോടൊപ്പമാണ് ഒമാനില്‍ ശ്രീദേവിയുടെ പേരിലുള്ള 240 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. 

ദുബായില്‍ വെച്ച് മരിച്ചാല്‍ മാത്രമാണ് ഈ പോളിസി തുക ലഭിക്കുക. തന്റെ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭൂഷണ്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.