CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 50 Seconds Ago
Breaking Now

വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനകം റദ്ദാക്കിയാല്‍ ഇനി പിഴയുണ്ടാകില്ല

റദ്ദാക്കല്‍ തുക വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനേക്കാളോ ഇന്ധന നിരക്കിനേക്കാളോ കൂടാന്‍ പാടില്ല.

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ നിയമങ്ങളുായി വ്യോമയാന മന്ത്രാലയം. ഇനി മുതല്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഖദ്ദാക്കിയാല്‍ പിഴയില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് നാലു ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

പാസഞ്ചര്‍ ചാര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

വിമാന കമ്പനിയുടെ പിഴവ് മൂലം നാലു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം.

റദ്ദാക്കല്‍ തുക വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനേക്കാളോ ഇന്ധന നിരക്കിനേക്കാളോ കൂടാന്‍ പാടില്ല.

ഒരു ദിവസം വൈകി പിറ്റേന്നാണ് വിമാനം പുറപ്പെടുന്നതെങ്കില്‍ യാത്രക്കാരന് താമസ സൗകര്യം ഒരുക്കണം.

വിമാനം റദ്ദാക്കിയ വിവരം 24 മണിക്കൂറിനുള്ളിലാണ് യാത്രക്കാരനെ അറിയിക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം.

യാത്രക്കാരന് കണക്ടഡ് ഫ്‌ലൈറ്റ് ലഭിച്ചില്ലെങ്കില്‍ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം.

യാത്രക്കാരന് കണക്ടഡ് ഫ്‌ലൈറ്റ് ലഭിക്കാതിരുന്നത് ആദ്യം യാത്ര ചെയ്ത വിമാനം മൂന്നുമണിക്കൂറിലേറെ വൈകിയത് കാരണമാണെങ്കില്‍ വിമാന കമ്പനി അയ്യായിരം രൂപയും നാലു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാല്‍ പതിനായിരം രൂപയും അതിലേറെ വൈകിയാല്‍ ഇരുപതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കണം.

യാത്രക്കാരുമായി റണ്‍വേയില്‍ ഒരു മണിക്കൂറിന് മേലെ വിമാനം നിര്‍ത്തുകയാണെങ്കില്‍ സൗജമ്യമായി വെള്ളവും ഭക്ഷണവും നല്‍കണം. രണ്ടു മണിക്കൂറിന് നിര്‍ത്തിയാല്‍ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കണം.

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന തുക വായിക്കാന്‍ പറ്റുന്ന രീതിയില്‍ ടിക്കറ്റിലെഴുതണം.

പുതുക്കിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനുള്ളില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.