CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 44 Seconds Ago
Breaking Now

ഗുജറാത്തിലെ പ്ലസ്ടു പരീക്ഷയില്‍ പിടിച്ചെടുത്തത് 20 ചാക്ക് കടലാസ് തുണ്ടുകള്‍

200 കിലോയോളം വരുന്ന കോപ്പിയടി കടലാസുകളില്‍ ഭൂരിഭാഗവും മൈക്രോ സൈസ് ഫോട്ടോ കോപ്പികളാണ്.

ഗുജറാത്തിലെ പരീക്ഷ സെന്ററില്‍ നിന്ന് പിടിച്ചെടുത്തത് 20 ചാക്ക് കോപ്പിയടി കടലാസ് തുണ്ടുകള്‍. ജുനഘഡിലെ വന്‍തലിയിലുള്ള സ്വാമിനാരായണ്‍ ഗുരുകുല്‍ സ്‌കൂളില്‍ നടന്ന പ്ലസ് ടു സയന്‍സ് പരീക്ഷയ്ക്കു കോപ്പിയടിക്കാനെത്തിച്ചതാണ് ഇത്രയും കടലാസുകളെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ പരീക്ഷാ കമ്മിറ്റി നടത്തിയ പരിശോധനയിലാണു ഇത് കണ്ടെത്തിയത്. 

200 കിലോയോളം വരുന്ന കോപ്പിയടി കടലാസുകളില്‍ ഭൂരിഭാഗവും മൈക്രോ സൈസ് ഫോട്ടോ കോപ്പികളാണ്.സംഭവുമായി ബന്ധപ്പെട്ട് 15 വിദ്യാര്‍ഥികള്‍ പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്‍.സി. ഷാ പറഞ്ഞു. 

പരീക്ഷ കോഓര്‍ഡിനേറ്ററെയും നിരീക്ഷകരെയും കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യും. കോപ്പിയടി നടന്ന സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബി.എസ്. ഖെല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ വേളയിലും ഇത്തരത്തില്‍ ഇവിടെ കോപ്പിയടി നടന്നതായി ഖെല്ല പറഞ്ഞു. ഇവിടത്തെ റോഡില്‍ മുഴുവനും ചെറിയ കോപ്പിയടിക്കടലാസു കഷ്ണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നടക്കുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് ശക്തമായ താക്കീത് അധികൃതര്‍ നല്‍കിയിരുന്നു. 2008ല്‍ പരീക്ഷാ കേന്ദ്രമായിരുന്ന ഈ സ്‌കൂളിനെ തൊട്ടടുത്ത വര്‍ഷം തന്നെ പരീക്ഷ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നാണ് അധികൃതരുടെ വാദം. ഡിഇഒയുടെ അനുമതി വാങ്ങാതെയാണു സ്‌കൂള്‍ പരീക്ഷാ കേന്ദ്രമാക്കിയതെന്നും വിവരമുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.