CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 2 Seconds Ago
Breaking Now

2019ലും മോദി തന്നെ ; രാഹുല്‍ ഗാന്ധിയ്ക്ക് ജനപ്രീതി വര്‍ദ്ധിച്ചു ; എബിപി സര്‍വേ

രാഹുലിന് ജനപ്രീതി വര്‍ദ്ധിച്ചെന്നും മോദിയ്ക്ക് നഷ്ടമായെന്നും സര്‍വ്വേ പറയുന്നു.

2019ലെ പൊതു തിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിലയിരുത്തല്‍ സര്‍വേ നടന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവചന സീറ്റ് 274 ആണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 336 സീറ്റാണ് എഡിഎയ്ക്ക് കിട്ടിയത്.

എന്നാല്‍ തൊഴിലില്ലായ്മയും വില വര്‍ദ്ധനവും വോട്ടര്‍മാരെ എന്‍ഡിഎയില്‍ നിന്ന് അകര്‌റുന്നുണ്ട്. നോട്ട് നിരോധനം, തൊഴിലില്ലായ്മ, ജിഎസ് ടി, ദളിത് പീഡനം എന്നീവ സര്‍ക്കാരിന് തിരിച്ചടിയായി.ന്യൂനപക്ഷത്തിന് സര്‍ക്കാരിനെതിരെ അതൃപ്തിയുമുണ്ട്. ഒരുവര്‍ഷത്തിനിടെ 20 ശതമാനമാണ് ഇതു വര്‍ദ്ധിച്ചത്.

രാഹുലിന് ജനപ്രീതി വര്‍ദ്ധിച്ചെന്നും മോദിയ്ക്ക് നഷ്ടമായെന്നും സര്‍വ്വേ പറയുന്നു. മോദിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ രാഹുലിന് 24 ശതമാനം വിരല്‍ചൂണ്ടുന്നു. ജനപ്രീതിയിലെ അന്തരം 10 ശതമാനമായി കുറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.