CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes Ago
Breaking Now

എടിഎമ്മില്‍ എലിയുടെ ' സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' ; നഷ്ടമായത് 12 ലക്ഷത്തിന്റെ കറന്‍സികള്‍

ജൂണ്‍ 11ന് അറ്റകുറ്റപണികള്‍ക്കായി എടിഎമ്മിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.

എസ്ബിഐ എടിഎമ്മില്‍ 12 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കടിച്ചുകീറി എലികള്‍. അസാമിലെ ടിന്‍സൂക്കിയ ജില്ലയിലാണ് സംഭവം.ലായ്പുലി ഏരിയയിലെ എടിഎം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 20ന് അടച്ചിട്ടിരുന്നു. എന്നാല്‍ ഇതോടെ എലികളുടെ സാമ്പ്രാജ്യമായി ഇവിടെ മാറി.

ജൂണ്‍ 11ന് അറ്റകുറ്റപണികള്‍ക്കായി എടിഎമ്മിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സികള്‍ കടിച്ചു മുറിച്ചു നശിപ്പിച്ചിരിക്കുന്നു. 1238000 രൂപയുടെ കറന്‍സി നോട്ടുകള്‍ എലി കടച്ചുമുറിച്ചു. ഗുവഹത്തിയിലെ സ്വകാര്യ ഏജന്‍സി മേയ് 19നാണ് 29 ലക്ഷം എടിഎമ്മില്‍ നിക്ഷേപിച്ചത്. പിറ്റേ ദിവസം എടിഎമ്മിന്റെ പ്രവര്‍ത്തനം മുടങ്ങി. എലി കടിച്ചു മുറിച്ചതില്‍ നിന്ന് 17 ലക്ഷം രൂപ വീണ്ടെടുക്കാനായെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വിശദീകരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഇത്രയും ദിവസം വേണ്ടിവന്നത് എന്തുകൊണ്ടെന്നാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ലക്ഷക്കണക്കിന് രൂപ നശിച്ചതിന് എലികളെ പഴിച്ച് രക്ഷപ്പെടുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ എസ്ബിഐയുടെ പരാതിയില്‍ കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.