CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes Ago
Breaking Now

ജമ്മു കശ്മീരില്‍ പിഡിപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ; മെഹ്ബൂബ മുഫ്തി രാജിവച്ചു

അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു,ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് അധികാരം ഗവര്‍ണര്‍ക്ക് കൈമാറുന്നത്, മാധവ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി. 2016 മുതല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പം അധികാരം പങ്കിട്ട ശേഷമാണ് ബിജെപി പിന്‍വാങ്ങിയത്. പിഡിപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച് ബിജെപി ഗവര്‍ണര്‍ എന്‍എന്‍ വോഹ്‌റയ്ക്ക് കത്തയച്ചു. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബിജെപിയുടെ ജമ്മു കശ്മീരിന്റെ ചുമതലയുള്ള സെക്രട്ടറി രാം മാധവ് പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചത്.

ശ്രീനഗറില്‍ സഖ്യ സര്‍ക്കാരുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രാം മാധവ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

'ജനങ്ങള്‍ വ്യക്തമായ ഭൂരിപക്ഷം നല്‍കാതെ വന്നതോടെയാണ് ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. കഴിഞ്ഞ 3 വര്‍ഷക്കാലമായി ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി കൊണ്ടുപോകാന്‍ പരിശ്രമിച്ചു', മാധവ് വ്യക്തമാക്കി.

അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു,ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് അധികാരം ഗവര്‍ണര്‍ക്ക് കൈമാറുന്നത്, മാധവ് വ്യക്തമാക്കി.

28 അംഗങ്ങളുള്ള പിഡിപിയും, 25 അംഗങ്ങളുള്ള ബിജെപിയും സര്‍ക്കാര്‍ അവസാനിപ്പിച്ച സ്ഥിതിക്ക് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇതോടെ മെഹ്ബൂബ മുഫ്തി രാജിവച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.