CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ബിഷപ്പ് മാർക്ക് അടുത്ത ഞായറാഴ്ച കൊടിയേറ്റും; പ്രധാന തിരുനാൾ ജൂലൈ ഒന്ന് ഞായറാഴ്ച;

മാഞ്ചസ്റ്റർ:- യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാർ തോമാശ്ലീഹായുടെയും, വി. അൽഫോൻസയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റർ  ദുക്റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി  രൂപതാ മെത്രാൻ ബിഷപ്പ് മാർക്ക് ഡേവിസ് അടുത്ത ഞായറാഴ്ച (24/6/18) കൊടിയേറ്റും. പ്രധാന തിരുനാൾ    ജൂലൈ ഒന്നിന് ഞായറാഴ്ചയായിരിക്കും  അത്യാഘോഷപൂർവ്വം കൊണ്ടാടുന്നത്. അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിലാണ് തിരുനാളാഘോഷത്തിനായുള്ള കൊടിയേറുന്നത്.  മാഞ്ചസ്റ്റർ തിരുനാളിന്റെ ചരിത്രത്തിലാദ്യമായാണ്   ഷ്രൂസ്ബറി  രൂപതാദ്ധ്യക്ഷൻ തിരുനാളിന് കൊടിയേറ്റുന്നത്. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഡോ.മാത്യു ചൂരപ്പൊയ്കയിൽ മുഖ്യകാർമികനാകും. തുടർന്ന് നൊവേന, ലദീഞ്ഞ്,  പ്രസുദേന്തി  വാഴ്ചയും എന്നിവയും ഉണ്ടായിരിക്കുന്നതാണ്.  കൊടിയേറ്റ ദിവസം നടക്കുന്ന ഉല്പന്ന ലേലം പതിവ് പോലെ ഈ വർഷവും  ഉണ്ടായിരിക്കുന്നതാണ്.  തിരുന്നാളാഘോഷങ്ങൾ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങൾ വിഥിൻഷോ സെൻറ്.തോമസ് സീറോ മലബാർ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ   നേതൃത്വത്തിൽ അന്തിമഘട്ടത്തിലെത്തി നില്ക്കുകയാണ്. ഇന്ന് വൈകുന്നേരം 7 ന് ജോസച്ചന്റെ  അദ്ധ്യക്ഷതയിൽ ചേരുന്ന പാരീഷ് കമ്മിറ്റി യോഗം തിരുനാളിന്റെ ഒരുക്കങ്ങളെ  സംബന്ധിച്ച അവസാന വിലയിരുത്തലുകൾ നടത്തും.  ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, പാരീഷ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. ജൂൺ 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ്  ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാളിന് കൊടിയേറുന്നത്.   തുടർന്നുള്ള ദിവസങ്ങളിൽ   എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിൽ   വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അൽഫോസാമ്മയുടെ നൊവേനയും തിരുനാൾ ദിവസം വരെ ഉണ്ടായിരിക്കും. ജൂൺ 25 ന് തിങ്കളാഴ്ച റവ.ഫാ.സാജൻ നെട്ടപൊങ്ങും, 26 ന് ചൊവ്വാഴ്ച റവ.ഫാ.ജോസ് അഞ്ചാനിക്കലും, 27 ന് ബുധനാഴ്ച റവ.ഫാ.മാത്യു കരിയിലക്കുളവും സീറോ മലബാർ റീത്തിൽ ദിവ്യബലിയർപ്പിക്കും. 28 ന് വ്യാഴാഴ്ച സീറോ മലങ്കര ചാപ്ലയിൻ റവ.ഫാ.രഞ്ജിത്ത് മoത്തിറമ്പിൽ മലങ്കര റീത്തിലും, 29 വെള്ളിയാഴ്ച റവ.ഫാ.ജിനോ അരീക്കാട്ട് സീറോ മലബാർ റീത്തിലും ദിവ്യബലി അർപ്പിക്കും.  30 ന് ശനിയാഴ്ച രാവിലെ 10 ന്   സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കും. എല്ലാ ദിവസവും മദ്ധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.   ജൂൺ 30 ശനിയാഴ്ച വൈകുന്നേരം അനുഗ്രഹീത ഗായകനായ ഫാ. വിൽസൻ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിൻഷോ ഫോറം സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാർഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോർജ്, ജോബ് സജോവ് (കീബോർഡ്) അഷീറ്റാ സേവ്യർ    എന്നിവർ നയിക്കുന്ന ലൈവ്  ഓർക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും. https://youtu.be/PeIeX-PV3ec
 ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും വേഗം താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജയ്സൺ ജോബ്, അലക്സ് വർഗ്ഗീസ് എന്നിവർ അറിയിക്കുന്നു. 07866015768 07985641921 07809295451 07414842481 07988428996     പ്രധാന തിരുനാൾ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം  പൊൻ - വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.   മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.    എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റർ തിരുനാൾ  ഈ വർഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത് എന്ന കാര്യം  ഏവരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നു.  പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.     തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.  യു കെയിൽ ആദ്യമായി സീറോ മലബാർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.  "യു കെയിലെ മലയാറ്റൂർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. തിരുനാളിൽ സംബന്ധിക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.   കൂടുതൽ വിവരങ്ങൾക്ക്:-   ബിജു ആന്റണി      - O7809295451, സുനിൽ കോച്ചേരി - O7414842481, ടിങ്കിൾ ഈപ്പൻ        - 07988428996   ദേവാലയത്തിന്റെ വിലാസം:-   ST. ANT0NYS CHURCH, 65 DUNKERY ROAD, WYTHENSHAWE, M22 OWR.   ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:- FORUM  CENTRE, SIMONS WAY, WYTHENSHAWE, M22 5 RX.




കൂടുതല്‍വാര്‍ത്തകള്‍.