CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 19 Seconds Ago
Breaking Now

കശ്മീരില്‍ ഇന്ത്യയുടെ നിലപാടിനൊപ്പം നിന്ന് ആറ് രാജ്യങ്ങള്‍ ; പാകിസ്ഥാന്‍ ഒറ്റപ്പെട്ടു ഐക്യരാഷ്ട്ര സഭയുടെ കളിയൊന്നും വിലപ്പോകില്ല

ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെയും, മനുഷ്യാവകാശ കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യക്ക് മികച്ച പിന്തുണ ലഭിച്ചതും പാകിസ്ഥാന്‍ ഒറ്റപ്പെട്ടതും.

കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് തള്ളിയ ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ച് ആറ് രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെയും, മനുഷ്യാവകാശ കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യക്ക് മികച്ച പിന്തുണ ലഭിച്ചതും പാകിസ്ഥാന്‍ ഒറ്റപ്പെട്ടതും. 

ഏഷ്യയില്‍ നിന്നും ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കയില്‍ നിന്നും മൗറീഷ്യസ്, യൂറേഷ്യയില്‍ നിന്നും ബെലാറസ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങളാണ് യുഎന്‍ റിപ്പോര്‍ട്ട് തള്ളിയത്. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജമ്മു കശ്മീരില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം അംഗം ഫാറൂഖ് എമില്‍ ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ ആശങ്കാജനകമായ സ്ഥിതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പാക് പ്രതിനിധി അഭ്യര്‍ത്ഥിച്ച് നോക്കിയത്. എന്നാല്‍ ഒരു രാജ്യം പോലും പാകിസ്ഥാന് പിന്തുണ നല്‍കാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിനെയും ഇവര്‍ തള്ളി.

റിപ്പോര്‍ട്ട് പുറത്തുവിട്ട സമയവും കൃത്യതയും അംഗരാജ്യങ്ങള്‍ ചോദ്യം ചെയ്തു. സ്ഥലം സന്ദര്‍ശിക്കാതെ പുറമെ നിന്നുമുള്ള വിവരങ്ങളുടെ പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ പാകിസ്ഥാന്‍ സ്ഥിരാംഗമാണെന്നത് ഇന്ത്യക്ക് തലവേദനയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.