CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 3 Minutes 39 Seconds Ago
Breaking Now

9ാം ക്ലാസുകാരനെ കൊന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയിലായി ; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

17 കാരനായ കുട്ടിയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്

വഡോദര ; 9ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍. കൊല ചെയ്യപ്പെട്ട 14 കാരന്റെ ഒപ്പം ഈ വിദ്യാര്‍ത്ഥി ശുചിമുറിയിലേക്ക് കയറിപോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ഗുജറാത്തിലെ വഡോദരയിലുള്ള സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ പത്തുതവണ കുത്തേറ്റിട്ടുണ്ടായിരുന്നു. സൗത്ത് ഗുജറാത്തിലെ വല്‍സദ് ടൗണില്‍ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.

17 കാരനായ കുട്ടിയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു  വരികയാണ്.പിടിയിലായ കുട്ടിയുടെ മാനസിക നില പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം അതിന് ശേഷമേ വ്യക്തമാകൂ.

കൊല്ലപ്പെട്ട കുട്ടി ഒരാഴ്ച മുമ്പാണ് സ്‌കൂളില്‍ ചേര്‍ന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഗുജറാത്തിലെ ആനന്ദ് ടൗണിലാണ്. വഡോദരയില്‍ അമ്മാവനൊപ്പമാണ് കുട്ടി താമസിച്ചത്.

നേരത്തെ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഏഴു വയസ്സുള്ള കുട്ടിയെ സ്‌കൂളിന്റെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊല നടത്തിയത്. പരീക്ഷ മാറ്റിവയ്ക്കാനായിരുന്നു ഈ ക്രൂരത.




കൂടുതല്‍വാര്‍ത്തകള്‍.