CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 41 Seconds Ago
Breaking Now

നിരവ് മോദിയുടെ പക്കല്‍ നിന്നും പണം കൊടുത്ത് വജ്രാഭരണം വാങ്ങിയ കോടീശ്വരന്‍മാര്‍ കുടുങ്ങും

ഉയര്‍ന്ന വരുമാനമുള്ള 50 പേരുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ പനഃപ്പരിശോധിക്കാനാണ് തീരുമാനം.

ദില്ലി: ലോണ്‍ വെട്ടിപ്പ് നടത്തി മുങ്ങിയ ഡയമണ്ട് വ്യാപാരി നിരവ് മോദിയുടെ പക്കല്‍ നിന്നും പണം കൊടുത്ത് ആഭരണങ്ങള്‍ വാങ്ങിയ കോടീശ്വരന്‍മാര്‍ക്കെതിരെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം. ഉയര്‍ന്ന വരുമാനമുള്ള 50 പേരുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ പനഃപ്പരിശോധിക്കാനാണ് തീരുമാനം. 

നിരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയവരില്‍ നിന്നും ഇതിന്റെ വരുമാന ശ്രോതസ്സ് അറിയിക്കാന്‍ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ ക്യാഷ് പേയ്‌മെന്റ് നടത്തിയില്ലെന്നാണ് ചിലര്‍ മറുപടി നല്‍കിയത്. 

എന്നാല്‍ ഇവരില്‍ ചിലര്‍ ഉയര്‍ന്ന മൂല്യമുള്ള ആഭരണങ്ങള്‍ വാങ്ങിയത് തുക വിവിധ വഴികളിലൂടെ നല്‍കിയ ശേഷമാണെന്ന രേഖകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചെക്ക്, കാര്‍ഡ് എന്നിവ കൂടാതെ നേരിട്ട് പണമായും തുക നല്‍കിയിട്ടുണ്ട്. നോട്ടീസ് മറുപടി നല്‍കിയ ഭൂരിഭാഗം പേരും പണമായി തുക അടച്ചിട്ടില്ലെന്ന് അറിയിച്ചതോടെയാണ് നടപടി. 

കമ്പനിയുടെ രേഖകളിലാണ് പേയ്‌മെന്റ് നടത്തിയതിന്റെ വിവരങ്ങള്‍ ലഭിച്ചത്. 50 പേരുടെ 2014-15 മുതലുള്ള റിട്ടേണുകളാണ് പരിശോധിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.