CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 52 Minutes 21 Seconds Ago
Breaking Now

ഇന്ത്യക്ക് അന്നം നല്‍കുന്നവരാണ് കര്‍ഷകര്‍; ബംഗാളില്‍ മമതയെ പൊളിക്കാന്‍ പ്രധാനമന്ത്രി മോദി പണിതുടങ്ങി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് കൊണ്ടാണ് പ്രധാനമന്ത്രി റാലിയില്‍ പ്രസംഗിച്ചത്.

കൊല്‍ക്കത്ത: കര്‍ഷകര്‍ ഇന്ത്യക്ക് അന്നം നേടിക്കൊടുക്കുന്നവരാണെന്നും, ഗ്രാമങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് കൊണ്ടാണ് പ്രധാനമന്ത്രി റാലിയില്‍ പ്രസംഗിച്ചത്. 

സ്വന്തം പോസ്റ്ററുകള്‍ അടിച്ചിറക്കി തന്നെ സ്വാഗതം ചെയ്തതിന് പ്രധാനമന്ത്രി മമതയ്ക്ക് നന്ദി അറിയിച്ചു. പോസ്റ്ററുകളില്‍ കൈകൂപ്പി നില്‍ക്കുന്നത് തന്നെ സ്വാഗതം ചെയ്യാനാണെന്ന് കരുതുന്നതായി മിഡ്‌നാപൂരില്‍ ചേര്‍ന്ന റാലിയില്‍ നരേന്ദ്ര മോദി പ്രതികരിച്ചു. 

ബംഗാളില്‍ മമതയ്ക്ക് ചുറ്റുമുള്ള ഒരു സിന്‍ഡിക്കേറ്റാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മോദി വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. 

ധാന്യങ്ങളുടെ താങ്ങുവില ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നേട്ടം സമ്മാനിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. 2022 ആകുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു. 

2019 തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കൂടുതല്‍ സീറ്റ് നേടാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ലക്ഷ്യം. 2014 തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളുടെ അന്ത്യവും, കോണ്‍ഗ്രസിന്റെ പതനവും ചേര്‍ത്ത് കൊയ്ത നേട്ടത്തെ മറികടക്കാനാണ് ബിജെപിയുടെ നീക്കം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.