CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 51 Seconds Ago
Breaking Now

റാലികളില്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ പറയുന്ന മോദി വനിതാ ബില്‍ പാസാക്കാമോ ; വെല്ലുവിളിച്ച് രാഹുല്‍

കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ന്യൂഡല്‍ഹി ; എട്ടു വര്‍ഷമായി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു. ബില്‍ പാക്കാക്കുന്നതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ചാണ് രാഹുലിന്റെ വെല്ലുവിളി.

ഒരു രാഷ്ട്രീയക്കാരനില്‍ നിന്നുയര്‍ന്നു പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കുള്ള കത്തും ട്വിറ്ററില്‍ പങ്കുവച്ചു.

പാര്‍മെന്റില്‍ മൂന്നില്‍ ഒന്നു സീറ്റുകള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള വനിതാ സംവരണ ബില്‍ 2010 ലാണ് രാജ്യസഭയില്‍ പാസായത്. എതിര്‍പ്പുയര്‍ന്നതോടെ ലോക്‌സഭയില്‍ ബില്‍ പാസായിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷം ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയും ബില്‍ പാസാക്കിയിട്ടില്ല.

റാലികളിലെല്ലാം സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കു ഗുണകരമായ വനിതാ സംവരണ ബില്‍ പാസാക്കി അതു പ്രാവര്‍ത്തികമാക്കണമെന്ന് മോദിയ്ക്കുള്ള കത്തില്‍ രാഹുല്‍ പറയുന്നു. അടുത്ത വര്‍ഷകാല സമ്മേളനമാണ് ഉചിതം. വൈകിയാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബില്‍ പാസാക്കാന്‍ സാധിക്കില്ല. ബില്ലിനെ പിന്തുണച്ച് 32 ലക്ഷത്തോളം ആളുകളുടെ ഒപ്പും കോണ്‍ഗ്രസ് സമാഹരിച്ചതായി രാഹുല്‍ കത്തില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.