CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 1 Seconds Ago
Breaking Now

രാഹുലിന് എല്ലാവരോടും ഇഷ്ടം; സ്‌നേഹം പ്രധാനമന്ത്രി കസേരയോടെന്ന് ബിജെപി

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നത് മനഃപ്പൂര്‍വ്വമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര വ്യക്തമാക്കി

ഇസ്ലാം പണ്ഡിതരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുടെ വിശദീകരണത്തില്‍ തൃപ്തിപ്പെടാതെ ബിജെപി. സംഘടന എല്ലാ മൂല്യങ്ങളെയും പരിപാലിച്ച് നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുസ്ലീം സമുദായത്തെ വിജയിക്കാന്‍ പാര്‍ട്ടി തത്വങ്ങള്‍ അവര്‍ വളച്ചൊടിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. 

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നത് മനഃപ്പൂര്‍വ്വമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് ഇതുസംബന്ധിച്ച് നടത്തിയ ട്വീറ്റ് പാര്‍ട്ടി മുസ്ലീങ്ങളുടേതാണെന്ന കുറ്റസമ്മതമാണെന്നും പത്ര കൂട്ടിച്ചേര്‍ത്തു. 

വരിയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന വ്യക്തിക്കൊപ്പമാണ് ഞാന്‍. അവരുടെ മതമോ, ജാതിയോ, വിശ്വാസങ്ങളോ എനിക്ക് പ്രധാനമല്ല. വേദനിക്കുന്നവരെ സമീപിച്ച് അവരെ ആലിംഗനം ചെയ്യും. ഞാന്‍ വിദ്വേഷവും ഭയവും ഇല്ലാതാക്കും, എല്ലാ മനുഷ്യജീവികളെയും സ്‌നേഹിക്കും,ഞാന്‍ കോണ്‍ഗ്രസ്', എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

എന്നാല്‍ കഴിഞ്ഞ 60 വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയല്ലാതെ വരിയിലെ അവസാനത്തെ വ്യക്തിക്കായി ഒന്നും ചെയ്തില്ലെന്ന് സാംബിത് പത്ര പറഞ്ഞു. പാക് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിന്തകള്‍ ആരാണ് നന്നായി പയറ്റുന്നതെന്നുള്ള മത്സരത്തിലാണ് രാഹുലും, അസാദുദീന്‍ ഒവൈസിയും തമ്മിലുള്ളത്. എല്ലാ മനുഷ്യ ജീവികളെയും സ്‌നേഹിക്കുന്നെന്ന് പറയുന്ന രാഹുല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അധികാര കസേരയെയാണ് സ്‌നേഹിക്കുന്നത്, പത്ര വിമര്‍ശിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.