CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 50 Minutes 40 Seconds Ago
Breaking Now

ബധിരയായ 12 കാരിയെ ഏഴ് മാസക്കാലം പീഡിപ്പിച്ച 18 അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ അറസ്റ്റില്‍

ക്രൂരതകളെക്കുറിച്ച് പെണ്‍കുട്ടി അമ്മയോടും സഹോദരിയോടും വെളിപ്പെടുത്തിയതോടെയാണ് മാസങ്ങള്‍ നീണ്ട അക്രമം പുറത്തുവന്നത്.

ചെന്നൈ: കേള്‍വിശക്തിയില്ലാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 18 പേര്‍ അറസ്റ്റില്‍. 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഏഴ് മാസക്കാലം ക്രൂരതയ്ക്ക് ഇരയാക്കിയത്. 

താന്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ച് പെണ്‍കുട്ടി അമ്മയോടും സഹോദരിയോടും വെളിപ്പെടുത്തിയതോടെയാണ് മാസങ്ങള്‍ നീണ്ട അക്രമം പുറത്തുവന്നത്. 12-കാരിയുടെ അമ്മയാണ് വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. 

അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററും കൂട്ടാളികളും മകളെ ഉപദ്രവിച്ചതായാണ് ഇവരുടെ പരാതി. പോലീസ് ഇതുവരെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റുള്ളവരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം. 

അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍ എന്നിവരും കുട്ടിയെ മാനഭംഗപ്പെടുത്തിയതായാണ് വ്യക്തമാകുന്നത്. കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു അക്രമം. ഇതേക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.