CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 20 Minutes 38 Seconds Ago
Breaking Now

ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ എട്ട് എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ണ്ട് മാസത്തിനുള്ളില്‍ 70 പരാതികളാണ് ഉയര്‍ന്നുവന്നത്.

ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ എട്ട് വിദേശ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. വനിതാ ശിശുക്ഷേമ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്റര്‍ മിനിസ്റ്റീരിയല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് റദ്ദാക്കല്‍ നടപടി വന്നിരിക്കുന്നത്. ഇവര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവര്‍ക്കെതിരെ നടപടി വന്നിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ 70 പരാതികളാണ് ഉയര്‍ന്നുവന്നത്. ഇതില്‍നിന്നും തിരഞ്ഞെടുത്ത് എട്ടു ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. പുറമേ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മന്ത്രാലയം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങി. എല്ലാ വിദേശ ഇന്ത്യക്കാരുടെ വിവാഹവും ഏഴു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ വനിതാ ശിശുക്ഷേമ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ വേഗത്തില്‍ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.