CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 25 Seconds Ago
Breaking Now

കൗണ്‍സിലിങ്ങിനിടെ 11 കാരി തിരിച്ചറിഞ്ഞു സഹോദരന്‍ ചെയ്ത പീഡനം; 22 കാരനായ സഹോദരന്‍ അറസ്റ്റിലായി

രാവിലെ അമ്മ ജോലിയ്ക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി ചൂഷണത്തിന് ഇരയാകുന്നത്.

ഛണ്ഡീഗഡ് ; സഹോദരന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് 11 കാരി മനസിലാക്കിയത് സ്‌കൂളിലെ കൗണ്‍സിലിങ് ക്ലാസിലൂടെ. ഇതോടെ സുഹൃത്തിനോട് പറയുകയും സുഹൃത്ത് ടീച്ചറെ അറിയിച്ചതോടെ പോലീസില്‍ പരാതി എത്തുകയായിരുന്നു. 11 മക്കളില്‍ ഇളയതാണ് പെണ്‍കുട്ടി. അറസ്റ്റിലായ സഹോദരന് 22 വയസ്സുണ്ട്. മെക്കാനിക്കായ ഇയാള്‍ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞത്. മറ്റ് മക്കളൊക്കെ ജോലി സംബന്ധമായി പലയിടങ്ങളിലാണ് താമസം. പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ 18 മാസമായി പെണ്‍കുട്ടിയെ സഹോദരന്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. രാവിലെ അമ്മ ജോലിയ്ക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി ചൂഷണത്തിന് ഇരയാകുന്നത്. വിവരം അമ്മയോട് പറഞ്ഞപ്പോള്‍ മകളുടെ തോന്നലാണെന്ന് മറുപടി നല്‍കിയെന്നും പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞു.

 എന്നാല്‍ സംഭവം നേരില്‍ കാണാനിടയായ അമ്മ മകനെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ആരോടും പറയണ്ടെന്ന് മകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. സ്‌കൂളിലെ കൗണ്‍സിലിങ്ങിന് ശേഷമാണ് പെണ്‍കുട്ടി സംഭവം സുഹൃത്തിനോട് തുറന്നുപറഞ്ഞത് .ഇതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.