CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 1 Seconds Ago
Breaking Now

പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് മുങ്ങിയ നീരവ് മോദിയുടെ പൗരത്വ അപേക്ഷ സിംഗപ്പൂര്‍ തള്ളി

ഈ വര്‍ഷം ജൂലൈയില്‍ നിരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു.

സിംഗപ്പൂര്‍: പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങി മുങ്ങിയ വജ്രവ്യാപാരി നിരവ് മോദിയുടെ പൗരത്വത്തിനും, സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിനുമുള്ള അപേക്ഷ സിംഗപ്പൂര്‍ സര്‍ക്കാര്‍ തള്ളി. പൗരത്വത്തിനായി നേരത്തെ അപേക്ഷിച്ചെങ്കിലും സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇ് അനുവദിച്ചിരുന്നില്ല.

ഈ വര്‍ഷം ജൂലൈയില്‍ നിരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. തത്വത്തില്‍ ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറണ്ടായി പ്രവര്‍ത്തിക്കുന്ന ഈ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍പോള്‍ അംഗ രാജ്യങ്ങളില്‍ എവിടെ ചെന്നാലും വജ്രവ്യാപാരിയെ അറസ്റ്റ് ചെയ്യാം.

നിരവ് മോദിയുടെ സഹോദരനെയും, സഹോദരിയെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ സാമ്പത്തിക കുറ്റകൃത്യ കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ 25ന് ഹാജരാകാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏതാനും ജീവനക്കാരുടെ സഹായത്തോടെയാണ് നിരവ് മോദിയും, മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പിഎന്‍ബിയില്‍ നിന്നും 13000 കോടി തട്ടിച്ചത്.

2011ല്‍ തുടങ്ങിയ തട്ടിപ്പ് ഈ വര്‍ഷമാണ് കണ്ടെത്തുന്നതും പിഎന്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നതും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.