CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 26 Seconds Ago
Breaking Now

റോഡ് ആരുടെയും തന്തയുടെ വകയല്ല; അക്ഷയ് കുമാറിന്റെ റോഡ് സുരക്ഷാ പരസ്യങ്ങള്‍ അടിപൊളി

ആക്ഷന്‍ ഖിലാഡി നായകനാകുന്ന മൂന്ന് പരസ്യചിത്രങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി റിലീസ് ചെയ്തിരിക്കുന്നത്.

ദില്ലി: രാജ്യം 72ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ആക്ഷന്‍ ഖിലാഡി നായകനാകുന്ന മൂന്ന് പരസ്യചിത്രങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി റിലീസ് ചെയ്തിരിക്കുന്നത്. 

ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന പരസ്യങ്ങളില്‍ അക്ഷയ് കുമാര്‍ ട്രാഫിക് പോലീസിന്റെ വേഷമണിയുന്നു. സാധാരണമായി ഉപയോഗിക്കുന്ന ഭാഷ തന്നെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. 'റോഡ് ആരുടെയും തന്തയുടെ വകയല്ല' എന്നതാണ് പ്രധാന ഡയലോഗ്. 

തമാശ മട്ടിലുള്ള ഡയലോഗുകളുമായി സുരക്ഷയാണ് പ്രധാനമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് രാജ്യത്തെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹെല്‍മറ്റ് ധരിക്കാത്തത് മുതല്‍ ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നതും, വണ്‍വേയില്‍ വാഹനം ഓടിക്കുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഇതില്‍ ഉയര്‍ത്തുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.