CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 6 Seconds Ago
Breaking Now

കോടീശ്വരനായ പ്രധാനമന്ത്രി മോദിയുടെ പണമെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?

പ്രധാനമന്ത്രി കാര്യാലയം പുറത്തുവിട്ട കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെയുള്ള സ്വത്ത് 2.3 കോടി രൂപയാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു കോടീശ്വരനാണ്. അതൊക്കെ സ്വാഭാവികം അല്ലേ. ഇവിടുത്തെ ഏതെങ്കിലും സാധാരണ പഞ്ചായത്തിലെ പ്രസിഡന്റ് പോലും കോടീശ്വരനാണ് അപ്പോള്‍ പ്രധാനമന്ത്രിക്ക് കോടികള്‍ ഇല്ലെങ്കില്‍ നാണക്കേടല്ലേ. 2018 മാര്‍ച്ച് 31ന് പ്രധാനമന്ത്രി കാര്യാലയം പുറത്തുവിട്ട കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെയുള്ള സ്വത്ത് 2.3 കോടി രൂപയാണ്.

എന്നാല്‍ കൈയില്‍ ആകെയുള്ളത് 48944 രൂപ മാത്രം. കഴിഞ്ഞ വര്‍ഷം 150,000 ഉണ്ടായിരുന്നത് 67 ശതമാനം കുറഞ്ഞാണ് ഈ നിലയിലേക്ക് പോയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗാന്ധിനഗര്‍ ബ്രാഞ്ചില്‍ നിക്ഷേപമായുള്ള 11.3 ലക്ഷം രൂപ. പ്രധാനമന്ത്രി ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിട്ടില്ലെന്നും ഈ കണക്ക് വ്യക്തമാക്കുന്നു.

ഇനി പ്രധാനമന്ത്രിയുടെ കോടികള്‍ എവിടെയാണെന്ന് സംശയമുള്ളവര്‍ക്ക് അറിയാന്‍. 1.07 കോടി രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് എസ്ബിഐയിലാണ്. 20,000 രൂപ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടായിട്ടുണ്ട്. 5.2 ലക്ഷം രൂപ ദേശീയ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, 1.6 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്നിവയാണ്. 1.38 ലക്ഷത്തിന്റെ നാല് സ്വര്‍ണ്ണമോതിരവുമുണ്ട്. പ്രധാനമന്ത്രി കസേരയില്‍ എത്തിയ ശേഷം സ്വര്‍ണ്ണം വാങ്ങിയിട്ടുമില്ല.

ഗാന്ധിനഗറില്‍ 3500 സ്‌ക്വ.ഫീറ്റ് സ്ഥലത്ത് ഒരു വീടുണ്ട്. 2002ല്‍ 1.30 ലക്ഷം വിലയുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോള്‍ 1 കോടി മൂല്യമുണ്ട്. സ്വന്തം പേരില്‍ കാറും, മറ്റ് വാഹനങ്ങളും പ്രധാനമന്ത്രിക്ക് ഇല്ല. പഞ്ചായത്ത് പ്രസിഡന്റും, മെമ്പറുമൊക്കെ എത്ര ഭാഗ്യവാന്‍മാര്‍!

 

 

 




കൂടുതല്‍വാര്‍ത്തകള്‍.