CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 14 Seconds Ago
Breaking Now

പാകിസ്താന്റെ ക്രൂരത ; ജവാനെ വെടിവച്ചുകൊലപ്പെടുത്തി തലവെട്ടി ; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും

ബിഎസ്എഫ് പാക് സൈനീകര്‍ക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും റിപ്പോർട്ട്

രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപം പാക് സൈനീകര്‍ ബിഎസ്എഫ് ജവാനെ വെടിവച്ച് കൊന്ന ശേം കഴിത്തറത്തു. കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. പാകിസ്താന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

രംഗാര്‍ഹ് പ്രവിശ്യയിലാണ് ക്രൂരവും നിന്ദ്യവുമായ സംഭവം ഉണ്ടായത്. ബിഎസ്എഫ് പാക് സൈനീകര്‍ക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും എന്‍ഡിടിവി വ്യക്തമാക്കുന്നു.

ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദര്‍ കുമാറിന്റെ മൃതദേഹത്തോടാണ് ക്രൂരത കാട്ടിയത്. മൃതദേഹത്തില്‍ മൂന്നു വെടിയുണ്ടകള്‍ തറച്ചിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവം കഴിഞ്ഞ് ഇതുവരേയും പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല.

നരേന്ദര്‍ കുമാറിനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിനായി പാകിസ്താന്‍ റേഞ്ചേഴ്‌സിനോട് ബിഎസ്എഫ് സഹായം തേടിയിരുന്നു. എന്നാല്‍ സഹകരിക്കാന്‍ തയ്യാറാകാതെ ജലസേചന സംവിധാനത്തിന്റെ തകരാറിന്റെ പേരു പറഞ്ഞ് മടങ്ങി പോകുകയായിരുന്നു.

അതിര്‍ത്തിയില്‍ നടന്ന ക്രൂരതയെ ഗൗരവത്തോടെ കാണുന്നുവെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.