CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 2 Minutes 51 Seconds Ago
Breaking Now

കോമാളി രാജകുമാരനും കാപട്യവും ; രാഹുല്‍ പൊതുപ്രവര്‍ത്തകനാകാന്‍ യോജിച്ച വ്യക്തിയല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

കാപട്യം പ്രകൃത്യാലുള്ള സ്വഭാവ സവിശേഷതയായിട്ടുള്ളവര്‍ പൊതു ജീവിതത്തിന്റെ ഭാഗമാകാന്‍ അര്‍ഹരാണോ , ജെയ്റ്റ്‌ലി ചോദിക്കുന്നു.

റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.കോമാളി രാജകുമാരന്റെ കാപട്യം എന്ന പേരിലുള്ള പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജെയ്റ്റ്‌ലിയുടെ പരിഹാസം.

' റാഫേല്‍ ഇടപാടിനെ കുറിച്ച് നിങ്ങള്‍ കള്ളം പറയുന്നു. 15 വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കുന്നതിനെ കുറിച്ചും നിങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നു. കെട്ടിചമച്ച കഥകള്‍ പറയാനുള്ള നിങ്ങളുടെ സ്വഭാവഗുണം ഒരു ചോദ്യമുയര്‍ത്തുന്നു. കാപട്യം പ്രകൃത്യാലുള്ള സ്വഭാവ സവിശേഷതയായിട്ടുള്ളവര്‍ പൊതു ജീവിതത്തിന്റെ ഭാഗമാകാന്‍ അര്‍ഹരാണോ , ജെയ്റ്റ്‌ലി ചോദിക്കുന്നു.

പൊതു പ്രവര്‍ത്തനം ഗൗരവമേറിയ ഒന്നാണ്, അതൊരു പുഞ്ചിരി മത്സരമല്ല. ഒരു കെട്ടിപ്പിടുത്തം കൊണ്ടോ കണ്ണിറുക്കല്‍ കൊണ്ടോ അവര്‍ത്തിക്കുന്ന കാപട്യം മൂലം കളങ്കപ്പെടേണ്ടതാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു, ജെയ്റ്റ്‌ലി കുറിച്ചു.

റാഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ മറുപടി

 




കൂടുതല്‍വാര്‍ത്തകള്‍.