CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 56 Seconds Ago
Breaking Now

നിങ്ങള്‍ ആരെ ആരാധിക്കും ? ആനയെയോ കഴുതയേയോ ? എന്തുവേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം, ഗണപതിയുടെ ചിത്രവുമായുള്ള വിവാദ പരസ്യത്തില്‍ മാപ്പു ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 13ലെ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന പാര്‍ട്ടി പരസ്യമാണ് വിവാദമായത്.

ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ചെന്ന പേരില്‍ ആരോപണം ഉയര്‍ന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമ യാചിച്ച് രംഗത്ത്. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാ മൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചരണം ലക്ഷ്യമിട്ട് പരസ്യ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ വാചകങ്ങളാണ് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പിന്നാലെ പാര്‍ട്ടി ക്ഷമാപണവുമായി രംഗത്തെത്തി.

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 13ലെ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന പാര്‍ട്ടി പരസ്യമാണ് വിവാദമായത്. ' നിങ്ങള്‍ ആരെ ആരാധിക്കും ? ആനയെയോ കഴുതയേയോ ? എന്തുവേണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം, ഇതായിരുന്നു പരസ്യത്തിലെ വാചകം. പാര്‍ട്ടി ചിഹ്നം ആനയാണ്. എന്നാല്‍ പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.

വിശ്വാസങ്ങളെ വ്രണപ്പെടുത്തി വോട്ട് ചോദിക്കരുതെന്നും ഇന്ത്യന്‍ സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഗണേശ ചതുര്‍ത്ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.