CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 11 Minutes 5 Seconds Ago
Breaking Now

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ വിവസ്ത്രയാക്കുകയും രഹസ്യഭാഗത്ത് മുളകുപൊടി വിതറുകയും ചെയ്ത സംഭവം ; 19 പേരെ പോലീസ് പിടികൂടി

ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും ചെയ്തിരുന്നു.

യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ചില്‍ വ്യജമദ്യവില്‍പന നടത്തിയെന്നാരോപിച്ചായിരുന്നു ആളുകള്‍ യുവതിയെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് സംഭവം പുറംലോമറിഞ്ഞത്. ഈ മാസം 10 നാണ് സംഭവം നടന്നത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം യുവതിയെ വിവസ്ത്രയാക്കി മര്‍ദിക്കുകയായിരുന്നു. ഇവര്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നും പരാതിയില്‍ പറയുന്നു. കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ അകാരണമായി ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി യുവതി  കേസ് നല്‍കിയിട്ടുണ്ട്.

സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കേസില്‍ ഇതു വരെ 19 പേരെ അറസ്റ്റ് ചെയ്തു. പ്രധാനപ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. ഗ്രാമീണര്‍ യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യം നടത്തുകയും ചെയുന്നതായി ആരോപിക്കുന്നുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമായ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.