CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 26 Seconds Ago
Breaking Now

മീ ടൂവില്‍ കുടുങ്ങി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി; വിശദീകരണം ആവശ്യപ്പെട്ടു

തനിക്ക് ലഭിച്ച ഇമെയിലുകളില്‍ നിന്നുമുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഹര്‍ണിത്ഥ് കൗര്‍ പങ്കുവെച്ചത്.

മീ ടൂ മൂവ്‌മെന്റില്‍ കുടുങ്ങിയ സിഇഒ രാഹുല്‍ ജോഹ്‌റിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ. ലൈംഗിക പീഡനം നടത്തിയെന്ന ട്വിറ്റര്‍ പോസ്റ്റിനെത്തുടര്‍ന്നാണ് നടപടി. 2016 ഏപ്രില്‍ മുതല്‍ ബിസിസിഐ സിഇഒയായ ജോഹ്‌റിയ്‌ക്കെതിരെ എഴുത്തുകാരി ഹര്‍ണിത്ഥ് കൗറാണ് ഇരയുടെ വാക്കുകള്‍ പുറത്തുവിട്ടത്. 

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 'ബിസിസിഐ സിഇഒ ജോഹ്‌റിയെ കുറിച്ച് മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് ഇദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇദ്ദേഹം നേരത്തെ ജോലി ചെയ്തിരുന്ന വമ്പന്‍ മീഡിയ സ്ഥാപനത്തില്‍ നിന്നുമാണ് ആരോപണം. ബിസിസിഐയുമായി ബന്ധപ്പെട്ട ജോലിക്കിടെയല്ല സംഭവങ്ങളെങ്കിലും ആരോപണങ്ങളെക്കുറിച്ച് വിശദീകരണം ചോദിക്കേണ്ടത് ആവശ്യമാണെന്ന് സിഒഎ കരുതുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍', വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

തനിക്ക് ലഭിച്ച ഇമെയിലുകളില്‍ നിന്നുമുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഹര്‍ണിത്ഥ് കൗര്‍ പങ്കുവെച്ചത്. 'മാധ്യമങ്ങളിലെ ചില മേധാവികളുടെ ലീലാവിലാസങ്ങളെക്കുറിച്ചാണ് ഇമെയില്‍. എല്ലാ പേരുകളും വലിച്ചിഴക്കരുതെന്ന് ഇര ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ജോഹ്‌റി നിങ്ങളുടെ സമയമായി, മീടൂ' എന്നായിരുന്നു എഴുത്തുകാരിയുടെ വാക്കുകള്‍. 'ഇപ്പോള്‍ ബിസിസിഐ സിഇഒ ആയ രാഹുല്‍ ജോഹ്‌റി മുന്‍ ഡിസ്‌കവറി ചാനല്‍ ജീവനക്കാരനാണ്. വിജയകരമായ മീഡിയ ബിസിനസ്സില്‍ നിന്ന് തുടങ്ങി മറ്റ് ചാനലുകളിലേക്ക് ചേക്കേറുമ്പോഴും ഞാനുമായി അയാള്‍ ബന്ധം നിലനിര്‍ത്തി. ഇടയ്ക്ക് ഒരു കാപ്പി കുടിച്ചാലോ എന്ന് ചോദിച്ചാല്‍ എതിര്‍ക്കാന്‍ സാധിച്ചിരുന്നില്ല, ഇര പറയുന്നു. 

എന്നാല്‍ തൊഴില്‍ അവസരത്തെക്കുറിച്ച് സംസാരിക്കാനായി വിളിപ്പിച്ച സംഭവത്തെക്കുറിച്ചാണ് ഇര വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങളായി ഇതേക്കുറിച്ച് സ്വയം കുറ്റപ്പെടുത്തുകയാണ്. പെട്ടെന്നുള്ള അക്രമണമായതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചില്ല, ഇര എഴുതുന്നു. ബിസിസിഐയുടെ തലപ്പത്ത് എത്തുന്നതിന് മുന്‍പ് ജോഹ്‌റി ഡിസ്‌കവറി നെറ്റ്‌വര്‍ക്ക്‌സ് ഏഷ്യ പസഫിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.