CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 52 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു രൂപതയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തില്‍ പുറത്തിറക്കി ,2016 ല്‍  രൂപത പ്രഖ്യാപിച്ച അന്ന് മുതല്‍ , രൂപതയുടെ സ്ഥാപനത്തിന്റെയും , മെത്രാഭിഷേക ശുശ്രൂഷകള്‍  , രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ,ഭക്ത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ , രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വിവിധ ശുശ്രൂഷകള്‍ ,ബൈബിള്‍ കണ്‍വെന്‍ഷന്‍ , ബൈബിള്‍ കലോത്സവം , തീര്‍ഥാടനങ്ങള്‍ , അജപാലന സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി ഉള്ള വീഡിയോ ഡോക്യൂമെന്ററി തയ്യാറാക്കിയത് മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ് . പതിമൂന്നു കാരനായ സിറിയക് ഷൈമോന്‍ തോട്ടുങ്കല്‍ ആണ്  ഇരുപത് മിനിറ്റ് ദൈര്‍ ഘ്യ മുള്ള  വീഡിയോയുടെ എഡിറ്റിങ് ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത് , ഇക്കഴിഞ്ഞ ഒക്ടോബര്‍  ഒന്‍പതിന്  പ്രെസ്റ്റണില്‍ വച്ച്  നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം വാര്ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന വൈദികരുടെയും , അല്‍മായ പ്രതിനിധികളുടെയും സമ്മേളനത്തില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു . 

https://www.youtube.com/watch?v=mbLIIgtHaCk&t=134s

 




കൂടുതല്‍വാര്‍ത്തകള്‍.