CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 31 Seconds Ago
Breaking Now

സല്‍മാനും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു ; മി ടൂ വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് മത്സരാര്‍ത്ഥി

സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.

ബോളിവുഡില്‍ മീ ടു വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. നിരവധി പ്രമുഖരാണ് മീ ടുവില്‍ കുടുങ്ങിയത്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു. കൂടാതെ നടന്‍ ശത്രുഘാന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ശത്രുഘാന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും തട്ടിയെടുത്തുവെന്നുമാണ് ആരോപണം.

മി ടൂ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുന്നത് ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ചിലര്‍ തെറ്റായി ഇതിനെ വിനിയോഗിക്കുന്നുവെന്നാണ് ആരോപണം. എതായാലും സല്‍മാന്‍ഖാനെതിരെയുള്ള ആരോപണം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ് .




കൂടുതല്‍വാര്‍ത്തകള്‍.