CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 19 Seconds Ago
Breaking Now

തിവാരിയുടെ മൃതദേഹത്തിന് അരികേ പൊട്ടിച്ചിരിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; ചിത്രം വിവാദത്തില്‍

യുപിയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഉചിതമല്ലാത്ത ചിരി.

മുതിര്‍ന്ന നേതാവ് എന്‍ ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് സമീപം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നു. ബിജെപിയ്ക്ക് നാണക്കേടായി സംഭവം. യുപിയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഉചിതമല്ലാത്ത ചിരി.

ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തിവാരിയുടെ മൃതശരീരത്തിന് സമീപമാണ് ഇവരെല്ലാം ഇരുന്നിരുന്നത്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടുയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പെരുമാറ്റത്തെ അപലപിച്ചു.

തിവാരിയുടെ ഭൗതിക ശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്ര ശിലാ ഘട്ടില്‍ സംസ്‌കരിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.