CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 37 Seconds Ago
Breaking Now

സ്ത്രീധനം തരാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ വരന്റെയും വീട്ടുകാരുടേയും തല മൊട്ടയടിച്ച് പെണ്‍വീട്ടുകാര്‍

കുറാംനഗര്‍ മേഖലയില്‍ ഉണ്ടായ വിവാഹത്തെ തുടര്‍ന്നുള്ള പ്രശ്‌നം ശമിക്കാന്‍ പോലീസ് തന്നെ ഒടുവില്‍ രംഗത്തെത്തി.

സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാക്കിയെങ്കിലും ഈ പ്രവണത മാറിയിട്ടില്ല. പല വിവാഹങ്ങളും അവസാന നിമിഷം സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ മുടങ്ങുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. 

ലക്‌നൗവില്‍ സ്ത്രീധനം ചോദിച്ച് ശല്യം ചെയ്ത വരനേയും വരന്റെ പിതാവിന്റേയും സഹോദരന്റേയും തല മൊട്ടയടിച്ചതായി പരാതി. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കി. കുറാംനഗര്‍ മേഖലയില്‍ ഉണ്ടായ വിവാഹത്തെ തുടര്‍ന്നുള്ള പ്രശ്‌നം ശമിക്കാന്‍ പോലീസ് തന്നെ ഒടുവില്‍ രംഗത്തെത്തി.

വിവാഹത്തിന് അഞ്ചു ദിവസം മാത്രം മുമ്പാണ് വരന്‍ പുതിയ ഡിമാന്‍ഡ് മുന്നോട്ട് വച്ചത്. തനിക്ക് ബൈക്ക് വേണമെന്നും ഇല്ലെങ്കില്‍ ഈ വിവാഹം നടക്കില്ലെന്നും വധുവിന്റെ കുടുംബത്തെ അറിയിച്ചു. പിന്നാലെ ബൈക്ക് വാങ്ങി നല്‍കി. എന്നാല്‍ ആ ബ്രാന്‍ഡ് പോരെന്ന പേരില്‍ വഴക്കുണ്ടാക്കുകയും വേറെ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല വിവാഹ ദിവസം അണിയാന്‍ സ്വര്‍ണ്ണമാല കൂടി വേണമെന്നാവശ്യപ്പെട്ടതോടെ വധുവിന്റെ വീട്ടുകാര്‍ കലിപ്പിലായി.

വരനേയും സഹോദരനേയും പിതാവിനേയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പോലീസെത്തിയപ്പോള്‍ തല മൊട്ടയടിച്ചത് ആരെന്ന് അറിയില്ലെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. വരനും കൂട്ടരും മദ്യപിച്ചാണ് എത്തിയതെന്നും മോശം പെരുമാറ്റമായിരുന്നു ഇവരുടേതെന്നും വധുവിന്റെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.