CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 40 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ 300 തീവ്രവാദികള്‍ നുഴഞ്ഞുകയറാനുള്ള ശ്രമത്തില്‍ ; മിന്നലാക്രമണം ഇനിയും വേണ്ടിവരുമോ

അതിര്‍ത്തി മേഖലയിലെ സുരക്ഷ ശക്തമാക്കി.

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാക് ഭീകരരുടെ വലിയൊരു സംഘം അതിര്‍ത്തിക്കപ്പുറത്ത് കാത്തിരിക്കുഅതിര്‍ത്തി മേഖലയിലെ സുരക്ഷ ശക്തമാക്കി.ന്നുവെന്ന് രഹസ്യ വിവരം. സംഭവത്തില്‍ ഇന്ത്യന്‍ കരസേനയും സജ്ജമായി. മഞ്ഞുവീഴ്ച തുടങ്ങും മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനാല്‍ 

അതിര്‍ത്തി കടന്ന് ഭീകര പ്രവര്‍ത്തനത്തിന് അരു നിന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. മഞ്ഞുവീഴ്ച ആരംഭിച്ചാല്‍ അതിര്‍ത്തി കടക്കാനാകാത്തതിനാല്‍ വരും ആഴ്ചകളില്‍ അതിര്‍ത്തിയില്‍ പലയിടത്തും നുഴഞ്ഞുകയറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈനീകര്‍ക്കിടയിലുയരുന്നുണ്ട്.

രജൗരി സുനദര്‍ബനി സെക്ടറില്‍ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ 6 ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനീകര്‍ വീരമൃത്യുവരിച്ച പശ്ചാത്തലത്തില്‍ കര്‍ശന നടപടിയ്ക്ക് സേന ഒരുങ്ങുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം കൊണ്ടുപോകാന്‍ പാക് സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീകരര്‍ക്ക് അതിര്‍ത്തിയ്ക്ക് അപ്പുറമുള്ള താവങ്ങളില്‍ പരിശീലനം നല്‍കുകയാണ്. പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഇവര്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായം നല്‍കുന്നത്. നിയന്ത്രണ രേഖയുടെ 3 കിലോമീറ്റര്‍ പരിധിയില്‍ 30 താവളങ്ങളായി 300 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 7 താവളങ്ങള്‍ക്കെതിരെയാണ് 2016 സെപ്തംബറില്‍ സേന മിന്നലാക്രമണം നടത്തിയത്. ഇനിയും ഒരു മിന്നലാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.