CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 24 Seconds Ago
Breaking Now

മുന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത യുവതി മരിച്ചു

രണ്ടുപേര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.

മുന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത യുവതി മരിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. കൂട്ടബലാത്സംഗത്തിനു ശേഷം  യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ദണ്ഡ് കയറ്റുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.

ബുധനാഴ്ച രാത്രി കാളിപൂജയുമായി ബന്ധപ്പെട്ട നാടകം കാണാന്‍ വേണ്ടി യുവതി പോയപ്പോള്‍ ആയിരുന്നു സംഭവം. മുന്‍ ഭര്‍ത്താവും മറ്റ് രണ്ടുപേരും ചേര്‍ന്ന് നാരായണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയിലെ ഒരു പാടത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ ദണ്ഡ് കയറ്റുകയായിരുന്നു.

പിറ്റേദിവസം രാവിലെ സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍തന്നെ സ്ത്രീയെ നാരായണപുര്‍ ടൗണിലെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, ജംതാര സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.