CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 14 Seconds Ago
Breaking Now

ലോകം സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ ഇന്ത്യ പിന്നോക്കം പോകാന്‍ കാരണം നോട്ട് നിരോധനവും, ജിഎസ്ടിയും; രൂക്ഷ വിമര്‍ശനവുമായി രഘുറാം രാജന്‍

രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് പര്യാപ്തമല്ലെന്നും രാജന്‍ വ്യക്തമാക്കി.

നോട്ട് നിരോധനവും, ജിഎസ്ടിയും ചേര്‍ന്ന് 2017-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചെന്ന് കുറ്റപ്പെടുത്തി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. യുഎസില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷമായ പ്രതികരണം നടത്തിയത്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് പര്യാപ്തമല്ലെന്നും രാജന്‍ വ്യക്തമാക്കി. 

'ലോകം തിരിച്ചുവരവ് നടത്തുമ്പോള്‍ ഇന്ത്യ താഴേക്ക് പോകുന്ന കാഴ്ചയാണ് 2017-ല്‍ കണ്ടത്. ഇത് വ്യക്തമാക്കുന്നത് നോട്ട് നിരോധനവും, ജിഎസ്ടിയും കനത്ത ആഘാതമായിരുന്നുവെന്നാണ്. ഇത് കൊണ്ടാണ് നമ്മള്‍ പിന്നോക്കം പോയത്', രാജന്‍ കൂട്ടിച്ചേര്‍ത്തു. 2012 മുതല്‍ 2016 വരെയുള്ള കാലത്ത് ഇന്ത്യ അതിവേഗത്തില്‍ മുന്നേറവെയാണ് ഈ തിരിച്ചടി നേരിട്ടത്. 

തുടര്‍ച്ചയായി വന്ന രണ്ട് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. ആഗോള സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച ഉണ്ടാകവെയാണ് ഇതെന്നതാണ് ശ്രദ്ധേയം. 7 ശതമാനം വളര്‍ച്ചാനിരക്ക് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കില്ല. ഈ രീതിയില്‍ തൃപ്തിപ്പെട്ട് നില്‍ക്കാന്‍ കഴിയില്ല, മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. 

ഇന്ത്യ വളരെയേറെ കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഭാരം എടുക്കുമ്പോഴാണ് കാര്യങ്ങള്‍ മെച്ചപ്പെടുക. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ പോലും പ്രധാനമന്ത്രി കാര്യാലയത്തിന്റെ അനുമതി വേണമെന്നതാണ് ഇന്ത്യയുടെ അവസ്ഥയെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.