CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 46 Minutes 7 Seconds Ago
Breaking Now

മധ്യപ്രദേശില്‍ അച്ചടക്കം പഠിപ്പിക്കാന്‍ ബിജെപി ; പുറത്തായത് എംഎല്‍എമാര്‍ ഉള്‍പ്പെടെ 53 വിമതര്‍

ഭരണപക്ഷമായ ബിജെപിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് വിമതശല്യമാണ്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണപക്ഷമായ ബിജെപിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് വിമതശല്യമാണ്. പാര്‍ട്ടിയില്‍ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി 53 നേതാക്കളെ പുറത്താക്കിയാണ് നേതൃത്വത്തിന്റെ ശുദ്ധികലശം. 

സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേക്കേറിയ മുതിര്‍ന്ന നേതാവ് സര്‍താജ് സിംഗ്, സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ മന്ത്രി രാമകൃഷ്ണ കുസ്മാരിയ, ഭിന്ദ് എംഎല്‍എ നരേന്ദ്ര കുശ്വാഹ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബിജെപി പുറത്താക്കിയത്. മുന്‍ ഗ്വാളിയോര്‍ മേയര്‍ സമീക്ഷ ഗുപ്ത, ലതാ മെഹ്‌സാകി, ധീരജ് പട്ടേരിയ, രാജ് കുമാര്‍ യാദവ് എന്നിവര്‍ക്കും പുറത്തേക്കുള്ള വഴി കാണിച്ച് നല്‍കി. 

നവംബര്‍ 28ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് സമീക്ഷ ഗുപ്തയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി പട്ടികയില്‍ പേര് ഉള്‍പ്പെടാതെ വന്നതോടെ പൊതുസമക്ഷത്തില്‍ സര്‍താജ് സിംഗ് കരഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇയാള്‍ക്ക് ഹോഷംഗാബാദ് മണ്ഡലത്തില്‍ സീറ്റും നല്‍കി. 

ബിജെപിക്ക് പുറമെ കോണ്‍ഗ്രസിനും സീറ്റ് പ്രഖ്യാപനത്തോടെ വിമതശല്യം നേരിടുന്നുണ്ട്. 230 അംഗ നിയമസഭയില്‍ വിമതര്‍ ശക്തമായ ഭീഷണിയാണ്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.