CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 5 Seconds Ago
Breaking Now

വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; നുണ പറഞ്ഞതിന് കേസ്

27 വര്‍ഷക്കാലമാണ് സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചത്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്', രഞ്ജീത്ത് സവര്‍ക്കര്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരസേനാനി വീര്‍ സവര്‍ക്കറിന്റെ കുടുംബത്തെ ചൊടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയിലില്‍ നിന്നും സ്വതന്ത്രനാകാന്‍ ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞെന്നും, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷമ ചോദിച്ചെന്നുമാണ് രാഹുല്‍ ആരോപിച്ചത്. 

തെറ്റായ പ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരാതി നല്‍കിയിരിക്കുകയാണ് വീര്‍ സവര്‍ക്കറിന്റെ പേരക്കുട്ടിയായ രഞ്ജീത്ത് സവര്‍ക്കര്‍. ഭരണപക്ഷമായ ബിജെപിയുടെ ആരാധനാപാത്രം കൂടിയാണ് ഈ ഹിന്ദുത്വ നേതാവ്. 

'തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. വീര്‍ സവര്‍ക്കര്‍ ജയിലില്‍ നിന്നിറങ്ങാന്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പക്ഷെ ഇത് തെറ്റാണ്. 27 വര്‍ഷക്കാലമാണ് സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചത്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്', രഞ്ജീത്ത് സവര്‍ക്കര്‍ വ്യക്തമാക്കി. 

ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്ന വാദം തെറ്റാണെന്ന് രഞ്ജീത്ത് പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച സവര്‍ക്കര്‍ വീരനല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ആ വ്യക്തിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സൂക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.