CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 9 Seconds Ago
Breaking Now

മധ്യപ്രദേശില്‍ പശുക്കളെ ആരാധിക്കും, കേരളത്തില്‍ അറുക്കും; ചതി കോണ്‍ഗ്രസിന്റെ രക്തത്തിലുണ്ട്; കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ പ്രശംസകള്‍ പാടുന്ന ഇതേ കോണ്‍ഗ്രസ് തന്നെയല്ലേ കേരളത്തിലെ തെരുവുകളില്‍ പശുക്കിടാങ്ങളെ പോലും അറുക്കുകയും, ബീഫ് ശാപ്പിടുകയും ചെയ്തത്', പ്രധാനമന്ത്രി ചോദിച്ചു.

ഗോസംരക്ഷണത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചതി കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്. ചതി കോണ്‍ഗ്രസിന്റെ രക്തത്തിലുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ജനങ്ങള്‍ ആ പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കില്ല', നരേന്ദ്ര മോദി പറഞ്ഞു. 

ഗോസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. മധ്യപ്രദേശില്‍ പാര്‍ട്ടി ഗോസംരക്ഷണം പറയുന്നു. ഇത് പ്രകടനപത്രികയിലും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ പശുക്കളെ അറുക്കുകയാണ് ചെയ്യുന്നത്. 

'മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ പ്രശംസകള്‍ പാടുന്ന ഇതേ കോണ്‍ഗ്രസ് തന്നെയല്ലേ കേരളത്തിലെ തെരുവുകളില്‍ പശുക്കിടാങ്ങളെ പോലും അറുക്കുകയും, ബീഫ് ശാപ്പിടുകയും ചെയ്തത്', പ്രധാനമന്ത്രി ചോദിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അറുക്കാനുള്ള മൃഗങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇറക്കിയ വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കാന്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു പശുക്കിടാവിനെ നടുറോഡില്‍ വെച്ച് അറുത്തത് വലിയ വിവാദമായിരുന്നു. 

നവംബര്‍ 28നാണ് മധ്യപ്രദേസില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഗോമൂത്രവും, ചാണകവും വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നത്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.