CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Seconds Ago
Breaking Now

മുന്‍ കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി ; യുവതിയും കാമുകനും അറസ്റ്റില്‍

അഴുകിയ നിലയില്‍ നന്ദു കലേക്കര്‍ (26)എന്ന യുവാവിന്റെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി.

യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. യുവതിയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. അഴുകിയ നിലയില്‍ നന്ദു കലേക്കര്‍ (26)എന്ന യുവാവിന്റെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി.

ഒക്ടോബര്‍ 3 മുതലാണ് കര്‍ജാത്തിലെ വഞ്ചാര്‍പാടയില്‍ നിന്ന് നന്ദുവിനെ കാണാതായത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ കാമുകി നിഷ വിര്‍ലേയ്ക്ക് നന്ദു ഫോണ്‍ ചെയ്തതായി കണ്ടെത്തി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നിഷയുടെ മറുപടി.

വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയപ്പോള്‍ ചോദ്യം ചെയ്തു. ഇതില്‍ ഇരുവരും സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കി. നിഷയും അനിലും തമ്മില്‍ പ്രണയത്തിലായതോടെ തങ്ങള്‍ക്കിടയില്‍ നിന്ന് നന്ദുവിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നന്ദുവിന് നല്‍കി. അബോധാവസ്ഥയിലായ നന്ദുവിനെ മൂവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം ട്രാക്കില്‍ തള്ളി. പ്രതികളെ റിമാന്‍ഡ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.