CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 26 Minutes 30 Seconds Ago
Breaking Now

വിവാഹസംഘത്തിന് നേരെ വെടിവെപ്പില്‍ വരന് വെടിയേറ്റു ; തോളില്‍ വെടിയുണ്ടയുമായി വരന്‍ താലികെട്ടാന്‍ എത്തി

തോളില്‍ വെടിയേറ്റ ബാദല്‍ മൂന്ന് മണിക്കൂര്‍ നേരം അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയ ശേഷമാണ് വിവാഹ ചടങ്ങുകള്‍ക്കായി എത്തിയത്.

വിവാഹസംഘത്തിന് നേരെ രണ്ട് അജ്ഞാതര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 25-കാരനായ വരന് പരുക്കേറ്റു. സൗത്ത് ഡല്‍ഹിയിലെ മാദംഗിറില്‍ വിവാഹ വേദിയിലേക്ക് പോകവെയാണ് അക്രമം. വലതു തോളില്‍ വെടിയേറ്റ ബാദല്‍ മൂന്ന് മണിക്കൂര്‍ നേരം അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയ ശേഷമാണ് വിവാഹ ചടങ്ങുകള്‍ക്കായി എത്തിയത്. 

വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാദല്‍ ആശുപത്രിയിലേക്ക് മടങ്ങിയെന്ന് പോലീസ് അറിയിച്ചു. തോളിന് ഇടയിലെ എല്ലുകള്‍ക്ക് ഇടയിലാണ് ബുള്ളറ്റ് കുടുങ്ങിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ സര്‍ജറി നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും പോലീസ് വ്യക്തമാക്കി. 

വിവാഹ വേദിയില്‍ നിന്നും 400 മീറ്റര്‍ അകലെ വെച്ചായിരുന്നു അക്രമം. കുതിരവണ്ടിയില്‍ ഇരിക്കുകയായിരുന്ന ബാദലിന് സമീപത്തേക്ക് എത്തിയ രണ്ട് പേരാണ് നിറയൊഴിച്ചത്. സംഗീതത്തിന്റെ ബഹളം കാരണം ബന്ധുക്കള്‍ ഇതേക്കുറിച്ച് അറിഞ്ഞതുമില്ല. 

വണ്ടിയില്‍ നിന്നും ഇറങ്ങി ബാദല്‍ കാര്യം പറഞ്ഞതോടെയാണ് ബന്ധുക്കള്‍ സംഭവം അറിഞ്ഞത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വധശ്രമത്തിനുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമികളും ബന്ധുക്കളും തമ്മില്‍ ചെറിയ തര്‍ക്കം നടന്നതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.