CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 8 Seconds Ago
Breaking Now

വിജയ് മല്യയുടെ കൈമാറ്റം ; ബ്രിട്ടീഷ് കോടതിയുടെ അന്തിമ വിധി ഇന്ന് ; വിധി ഇന്ത്യയ്ക്ക് അനുകൂലമായാലും മല്യയെ ഉടന്‍ രാജ്യത്ത് എത്തിക്കാന്‍ കഴിഞ്ഞേക്കില്ല

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വിധി പറയും. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എ. സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) ഉദ്യോഗസ്ഥരും ലണ്ടനില്‍ എത്തിയിട്ടുണ്ട്.

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല. ജഡ്ജി എമ്മ അര്‍ബത്‌നോട്ടാണ് വിധി പ്രഖ്യാപിക്കുന്നത്. മല്യയെ വിട്ടുകിട്ടുന്നതില്‍ തടസങ്ങളില്ല എന്നാണ് കോടതിവിധിയെങ്കിലും ഉന്നത നീതിപീഠത്തെ സമീപിക്കാവുന്നതിനാല്‍ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ സാധ്യതയില്ല.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.