CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 51 Seconds Ago
Breaking Now

ശൗചാലയം നിര്‍മ്മിക്കാമെന്ന വാഗ്ദാനം തെറ്റിച്ചു; പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് വയസ്സുകാരി സ്റ്റേഷനിലെത്തി

. സാറ നേരിട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. കൂടെ പോകാന്‍ അമ്മ വിസമ്മതിച്ചതോടെയാണ് ഏഴ് വയസ്സുകാരി ഒറ്റയ്ക്ക് ധൈര്യപൂര്‍വ്വം കയറിച്ചെന്നത്.

പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് ഏഴ് വയസ്സുകാരിയുടെ കത്ത്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തതും, മഴയില്‍ ചോര്‍ന്നൊലിക്കുന്നതുമെല്ലാം സഹിക്കാം, പക്ഷെ തന്റെ ജീവിതത്തിലെ ഈ വലിയ പ്രശ്‌നം സഹിക്കാന്‍ ഹനീഫാ സാറയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് സാറ ആവശ്യപ്പെടുന്നു. 

ഇനി എന്താണ് പാവം പിതാവ് ചെയ്ത തെറ്റെന്നല്ലേ, നല്ല മാര്‍ക്ക് വാങ്ങിയാല്‍ വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ട് പാലിച്ചില്ലെന്നതാണ് ആ വലിയ പ്രശ്‌നം. സാറ നേരിട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്. കൂടെ പോകാന്‍ അമ്മ വിസമ്മതിച്ചതോടെയാണ് ഏഴ് വയസ്സുകാരി ഒറ്റയ്ക്ക് ധൈര്യപൂര്‍വ്വം കയറിച്ചെന്നത്. പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടിയാല്‍ വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാമെന്നാണ് ഇഷാനുള്ളാ ഉറപ്പ് നല്‍കിയത്. 

തനിക്ക് ഒന്നാം റാങ്ക് ലഭിച്ചെന്ന് സാറ പോലീസിനോട് പറയുന്നു. കിന്‍ഡര്‍ ഗാര്‍ഡനില്‍ ചേര്‍ന്നത് മുതല്‍ പഠനത്തില്‍ പെണ്‍കുട്ടി പിന്നോട്ട് പോയിട്ടില്ല. താന്‍ പറഞ്ഞ വാക്ക് പാലിച്ചപ്പോള്‍ പിതാവ് ഇത് തെറ്റിച്ച് വഞ്ചിച്ചെന്നാണ് സാറ പറയുന്നത്. പുറത്തിരുന്ന് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് നാണക്കേടാണെന്ന് സാറ പോലീസുകാരികളോട് പറഞ്ഞു. അതുകൊണ്ട് പിതാവിനെ അറസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ എപ്പോള്‍ ഇത് ചെയ്യുമെന്ന് എഴുതി നല്‍കണം. 

എന്നാല്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട മകളുടെ നിലപാടില്‍ ഇഷാനുള്ളയ്ക്ക് പരിഭവമില്ല. സംഭവം അറിഞ്ഞ് മുനിസിപ്പല്‍ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇപ്പോള്‍ പട്ടണത്തിലെ സ്വച്ഛ് ഭാരത് അംബാസിഡറാണ് സാറ. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.