CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 32 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ ന്യൂ കാസിലില്‍ ജനുവരി 19, ശനിയാഴ്ച ; ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ മുഖ്യാതിഥി

ന്യൂ കാസില്‍  :  കേരളത്തിലെ  വിവിധ ക്രൈസ്തവസമൂഹങ്ങളുടെ  നേതൃത്വത്തില്‍ വര്ഷം  തോറും  നടത്തിവരാറുള്ള   എക്ക്യുമെനിക്കല്‍ ക്രിസ്മസ്  കരോള്‍   സംഗീത സന്ധ്യ  ഈ വര്ഷം  ജനുവരി  19, ശനിയാഴ്ച   വൈകുന്നേരം  5.00 ന്   ന്യൂ കാസില്‍  സെ. തോമസ് ഇന്ത്യന്‍  ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ വെച്ച്  വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍  തുടക്കമാകുന്ന ചടങ്ങില്‍  ആംഗ്ലിക്കന്‍  രൂപതാധ്യക്ഷന്‍  ബിഷപ് പോള്‍ ബട്ട്‌ലെര്‍ ( ദര്‍ഹം രൂപത ) മുഖ്യാതിഥിയാകും . ക്രൈസ്തവ വിശ്വാസവും  പൈതൃകവും  മുറുകെ പിടിച്ചുകൊണ്ടു , തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ  വരും തലമുറയ്ക്ക്  കൈമാറാനും അതനുസരിച്ച്  ജീവിക്കാനും  വെമ്പുന്ന മലയാളി ക്രൈസ്തവര്‍,  സ്‌നേഹത്തിന്റെ  ക്രിസ്മസ്  സന്ദേശം  സഹോധരങ്ങള്‍ക്ക്  കൈമാറാനുള്ള എളിയ  സംരംഭത്തില്‍  കത്തോലിക്ക , ഓര്‍ത്തഡോക്ള്‍സ് , ജാക്കോബൈറ്റ് , മാര്‌ത്തോമ സഭകളുടെ  സാന്നിധ്യം  കൊണ്ട്  സമ്പന്നമാകും.  വിവിധ സഭകളുടെ  വൈദീക സ്രേഷ്ട്ടന്മാരും  മറ്റു വിശിഷ്ട അഥിതികളും  സാക്ഷ്യം വഹിക്കുന്ന  ചടങ്ങില്‍  നോര്ത്ത് ഈസ്റ്റിലെ  മലയാളികളുടെ  ശൈത്യകാല സമ്മേളനമാകുമെന്ന്  പ്രതീക്ഷിക്കുന്നു . ഇത്തവണ  ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക്  മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം  സമൂഹത്തിലെ  അശരണരായവര്‍ക്കു കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍  ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ  ചൈതന്യം  മറ്റുള്ളവരില്‍  എത്തിക്കാനുള്ള  എളിയ  ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍  നിന്നും വലിയ പിന്തുണയാണ്  ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ  ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ  സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍  വിവരങ്ങള്ക്ക് :    07962200998

സംഗമ വേദി :    St. Thomas Indian Orthodox Church, Front tSreet, Blaydon,  Newcastle upon Tyne.   NE21 4RF.

 

 




കൂടുതല്‍വാര്‍ത്തകള്‍.